Connect with us

Kerala

ആശുപത്രിയിലേക്കുള്ള വഴിമധ്യേ ആംബുലന്‍സിനുള്ളില്‍ യുവതി പെണ്‍കുഞ്ഞിന് ജന്‍മം നല്‍കി

ഉടന്‍ ആംബുലന്‍സ് പൈലറ്റ് അരുണ്‍ ബാല, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ ധന്യ സി കെ എന്നിവര്‍ കോളനിയില്‍ എത്തി ബീനയുമായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് തിരിച്ചു

Published

|

Last Updated

പത്തനംതിട്ട |  ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ പത്തനംതിട്ടയില്‍ വനവാസിയായ യുവതി ആംബുലന്‍സിനുള്ളില്‍ ഒരു പെണ്‍കുഞ്ഞിന് ജന്്മം നല്‍കി. കോന്നി കൊക്കാത്തോട് കാട്ടാത്തി ഗിരിജന്‍ കോളനിയിലെ ബീന(23) ആണ് ആംബുലന്‍സില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. പ്രസവവേദന അനുഭവപ്പെട്ട ബീനയെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് ട്രൈബല്‍ പ്രൊമോട്ടര്‍ 108 ആംബുലന്‍സ് കണ്‍ട്രോള്‍ റൂമിലേക്ക് ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് കണ്‍ട്രോള്‍ റൂമില്‍ നിന്ന് അത്യാഹിത സന്ദേശം കോന്നി മെഡിക്കല്‍ കോളജിലെ ആംബുലന്‍സിനു കൈമാറി. ഉടന്‍ ആംബുലന്‍സ് പൈലറ്റ് അരുണ്‍ ബാല, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ ധന്യ സി കെ എന്നിവര്‍ കോളനിയില്‍ എത്തി ബീനയുമായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് തിരിച്ചു.

ആംബുലന്‍സ് അരുവാപ്പുലം എത്തിയപ്പോള്‍ ബീനക്ക് പ്രസവ വേദന അനുഭവപ്പെട്ടു. തുടര്‍ന്ന് എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ ധന്യയുടെ പരിചരണത്തില്‍ ഒന്നരയോടെ കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു. തുടര്‍ന്ന് ധന്യ അമ്മയും കുഞ്ഞുമായുള്ള പൊക്കിള്‍കൊടി ബന്ധം വേര്‍പ്പെടുത്തി ഇരുവര്‍ക്കും വേണ്ട പ്രഥമശുശ്രൂഷ നല്‍കി. ഉടന്‍ ഇരുവരെയും ആംബുലന്‍സ് പൈലറ്റ് അരുണ്‍ കോന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു. എന്നാല്‍ അരുവാപ്പുലത്തിന് സമീപമുള്ള കോന്നി മെഡിക്കല്‍ കോളജിലെ അടിസ്ഥാന സൗകര്യമില്ലാത്തതാണ് യുവതിക്ക് അടിയന്തിര ചികില്‍സ ലഭിക്കുന്നതിന് തടസ്സമായതെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

 

---- facebook comment plugin here -----

Latest