Connect with us

Kerala

മുക്കത്ത് വാടകവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

കര്‍ണാടക സ്വദേശിനിയായ യുവതി മലപ്പുറം അരീക്കോട് സ്വദേശി സത്താറിനൊപ്പമാണ് വാടക വീട്ടില്‍ താമസിച്ചിരുന്നത്.

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് വാടകവീട്ടില്‍ കര്‍ണാടക സ്വദേശിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചിക്കമംഗളൂരു സ്വദേശിനി ഐഷാ സുനിതയാണ് മരിച്ചത്.

മുക്കം മാമ്പറ്റയിലെ വില്ലയിലെ വീടിനുള്ളിലാണ് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മലപ്പുറം അരീക്കോട് സ്വദേശി സത്താറിനൊപ്പമാണ് യുവതി ഈ വാടക വീട്ടില്‍ താമസിച്ചിരുന്നത്.

സത്താര്‍ വെള്ളിയാഴ്ച രാവിലെ ജോലികഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ഐഷയെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടത്. തുടര്‍ന്ന് ഇയാള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. മുക്കം പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

 

---- facebook comment plugin here -----

Latest