Kerala
യുവതിയെ കിടപ്പുമുറിയില്‍ കഴുത്തറത്ത് മരിച്ച നിലയില്‍ കണ്ടെത്തി
സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
കൊച്ചി | വീട്ടിലെ കിടപ്പുമുറിയില്‍ 30കാരിയെ കഴുത്തറത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മുളവുകാട് നോര്‍ത്ത് സെയ്ന്റ് ആന്റണീസ് റോഡില്‍ ധരണി വീട്ടില്‍ ധനികയാണ് മരിച്ചത്.മകള്‍ ഇഷാന്‍വിയെ കഴുത്തില്‍ ഗുരുതര മുറിവുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മകളുടെ കഴുത്ത് മുറിച്ച ശേഷം ധനിക ആത്മഹത്യ ചെയ്‌തെന്നാണ് പ്രഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് വന്നാലെ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയുകയുള്ളൂ എന്ന് പോലീസ് വ്യക്തമാക്കി.
ഇന്നലെ രാവിലെയാണ് സംഭവം.സംഭവ ദിവസം വ്യത്യസ്ഥ മുറിയിലാണ് കിടന്നിരുന്നതെന്ന് ഭര്‍ത്താവ് രാമകൃഷ്ണന്‍ പോലീസിനോട് പറഞ്ഞു.രാവിലെ ധനികയുടെ മുറിയുടെ വാതില്‍ തുറന്നു നോക്കിയപ്പോള്‍ ഭാര്യയെ മരിച്ച നിലയിലും കുട്ടിയെ പരുക്കേറ്റ നിലയിലും കാണുകയായിരുന്നു എന്നും രാമകൃഷ്ണന്‍ പറഞ്ഞു.ഇഷാന്‍വി തീവ്രപരിചരണ വിഭാഗത്തിലാണ്. സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)