National
ഉംറക്ക് പോകുന്നതിനായി പാസ്‌പോര്‍ട്ട് വെരിഫിക്കേഷന് പോലീസ് സ്‌റ്റേഷനിലെത്തിയപ്പോള്‍ വെടിയേറ്റ യുവതി മരിച്ചു
. ഉംറക്കായി സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ പാസ്പോര്‍ട്ട് വെരിഫിക്കേഷനായി പോലീസ് സ്റ്റേഷനില്‍ യുവാവിനൊപ്പം എത്തിയതായിരുന്നു യുവതി.
അലിഗഢ് | ഉത്തര്‍പ്രദേശിലെ അലിഗഢ് പോലീസ്റ്റേഷനില്‍ എസ്‌ഐയുടെ തോക്കില്‍ നിന്നും വെടിയുതിര്‍ന്ന് ഗുരുതരമായി പരുക്കേറ്റ യുവതി മരിച്ചു.ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് ഇസ്‌റത്ത് എന്ന യുവതി മരിച്ചത്. ഉംറക്കായി സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ പാസ്പോര്‍ട്ട് വെരിഫിക്കേഷനായി പോലീസ് സ്റ്റേഷനില്‍ യുവാവിനൊപ്പം എത്തിയപ്പോഴാണ് ഇസ്‌റത്തിന് വെടിയേറ്റത്.
ഇരുവരും സ്റ്റേഷനുള്ളില്‍ നില്‍ക്കുമ്പോള്‍ ഒരു പോലീസുകാരന്‍ വരികയും ഇന്‍സ്പെക്ടര്‍ മനോജ് ശര്‍മ്മയ്ക്ക് തോക്കു കൈമാറുകയും ചെയ്തു. ശര്‍മ്മ തോക്ക് ലോഡ് ചെയ്യുന്നതിനിടെ, അപ്രതീക്ഷിതമായി യുവതിക്ക് വെടിയേല്‍ക്കുകയായിരുന്നു.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹ്യമാധ്യമങ്ങളിലാകെ പ്രചരിച്ചിരുന്നു. വെടിയുതിര്‍ത്ത പോലീസുകാരന്‍ ഇതിനോടകം ഒളിവില്‍ പോയി.
അതേസമയം പാസ്പോര്‍ട്ട് വെരിഫിക്കേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ പണത്തിനായി യുവതിയെ ശല്ല്യം ചെയ്തിരുന്നെന്നും തര്‍ക്കത്തെ തുടര്‍ന്ന് മനപൂര്‍വ്വം ഉദ്യോഗസ്ഥന്‍ വെടിവെച്ചതെന്നുമാണ് വീട്ടുകാര്‍ ആരോപിച്ചിരുന്നു.