Connect with us

Kerala

ട്രെയിനില്‍ യുവതിയോട് അപമര്യാദയായി പെരുമാറി; ടിടിഇ അറസ്റ്റില്‍

ട്രെയിനിലേക്ക് കയറ്റി വിട്ടപ്പോള്‍ തന്നെ പിതാവ് മകള്‍ ഒറ്റയ്ക്കാണ് ഒന്ന് ശ്രദ്ധിക്കണേ എന്ന് ടിടിഇയോട് അഭ്യര്‍ഥിച്ചിരുന്നു

Published

|

Last Updated

കോട്ടയം |  ട്രെയിന്‍ യാത്രക്കാരിയായ യുവതിയോട് അപമര്യാദയായി പെരുമാറിയ റെയില്‍വെ ടിക്കറ്റ് എക്സാമിനര്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി നിതീഷാണ് അറസ്റ്റിലായത്. നിലമ്പൂര്‍ കൊച്ചുവേളി രാജറാണി എക്‌സ്പ്രസില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം .ടിടിഇ മദ്യപിച്ചിരുന്നതായി പരിശോധനയില്‍ കണ്ടെത്തി.

നിലമ്പൂരില്‍ നിന്നും പിതാവിനൊപ്പം റെയില്‍വേ സ്റ്റേഷനിലെത്തിയ യുവതി ഒറ്റക്കാണ് ട്രെയിനില്‍ കയറിയത്. ട്രെയിനിലേക്ക് കയറ്റി വിട്ടപ്പോള്‍ തന്നെ പിതാവ് മകള്‍ ഒറ്റയ്ക്കാണ് ഒന്ന് ശ്രദ്ധിക്കണേ എന്ന് ടിടിഇയോട് അഭ്യര്‍ഥിച്ചിരുന്നു. നിലമ്പൂരില്‍ നിന്നും യാത്ര തിരിച്ച് അല്‍പ സമയത്തിനകം ഇയാള്‍ പെണ്‍കുട്ടിക്ക് സമീപം സീറ്റിനടുത്ത് വരികയും അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്തു.

പിന്നീട് മറ്റൊരു കമ്പാര്‍ട്ട്മെന്റിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ടു. ഇത് പെണ്‍കുട്ടി നിരസിച്ചതോടെയാണ് ആ ഇയാള്‍ ബലപ്രയോഗം നടത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടി തിരുവനന്തപുരം പോലീസ് കണ്‍ട്രോള്‍ റൂമിലേക്കും റെയില്‍വേ പോലീസ് കണ്‍ട്രോള്‍ റൂമിലേക്കും പരാതി അറിയിക്കുകയായിരുന്നു.