Connect with us

Kerala

ഗൂഗിളിൽ നിന്നും ലഭിച്ച നമ്പറിൽ ഡോക്ടറെ ബുക്ക് ചെയ്ത യുവതിക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ

മംഗളൂരുവിലെ ആശുപത്രിയിൽ ഡോക്ടറെ ബുക്ക് ചെയ്യാൻ ഗൂഗിളിൽ സെർച്ച് ചെയ്ത് വിളിച്ച കണ്ണൂർ ഏച്ചൂർ സ്വദേശിയായ യുവതിക്കാണ് ഒരു ലക്ഷം രൂപ നഷ്ടമായത്.

Published

|

Last Updated

കണ്ണൂർ | ഓൺലൈൻ തട്ടിപ്പുകളുടെയും അതിന് ഇരയാക്കപ്പെടുന്നവരുടെയും വാർത്തകൾ ദിവസേനെ വർധിക്കുകയാണ്. ഗൂഗിളിൽ തിരഞ്ഞ് കണ്ടെത്തിയ നമ്പറിൽ ഡോക്ടറുടെ അപ്പോയിമെന്റ് എടുക്കാൻ ശ്രമിച്ച യുവതിയാണ് കണ്ണൂരിൽ കബളിപ്പിക്കപ്പെട്ടത്.

മംഗളൂരുവിലെ ആശുപത്രിയിൽ ഡോക്ടറെ ബുക്ക് ചെയ്യാൻ ഗൂഗിളിൽ സെർച്ച് ചെയ്ത് വിളിച്ച കണ്ണൂർ ഏച്ചൂർ സ്വദേശിയായ യുവതിക്കാണ് ഒരു ലക്ഷം രൂപ നഷ്ടമായത്. നമ്പറിൽ വിളിച്ച യുവതിക്ക് വാട്ട്‌സാപ്പിൽ ഒരു ലിങ്ക് ലഭിക്കുകയും ലിങ്കിൽ രോഗിയുടെ വിവരങ്ങൾക്കൊപ്പം 10 രൂപ അടയ്ക്കാൻ നിർദേശിക്കുകയും ചെയ്തു.

ഇതുപ്രകാരം ചെയ്ത യുവതിക്ക് 10 രൂപ അടയ്ക്കുന്നതിനിടെ അക്കൗണ്ടിൽ നിന്നും ഒരു ലക്ഷം രൂപ നഷ്ടമായെന്ന സന്ദേശം വരികയായിരുന്നു. പണം നഷ്ടമായതിനുശേഷമാണ് ചതി തിരിച്ചറിഞ്ഞത്.

Latest