Connect with us

Kerala

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു

ഐ ടി ജീവനക്കാരനായ ഭര്‍ത്താവ് പ്രശാന്തിനൊപ്പം ദിവ്യ ബാംഗ്ലൂരിലാണ് താമസിച്ചിരുന്നത്.

Published

|

Last Updated

ഇടുക്കി | മഞ്ഞപ്പിത്തം ബാധിച്ച് ബാംഗ്ലൂരില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. മേലുകാവ്മറ്റം മഠത്തിപ്പറമ്പില്‍ പ്രശാന്തിന്റെ ഭാര്യ ദിവ്യ പ്രശാന്ത് (32) ആണ് മരിച്ചത്. ഐ ടി ജീവനക്കാരനായ ഭര്‍ത്താവ് പ്രശാന്തിനൊപ്പം ദിവ്യ ബാംഗ്ലൂരിലാണ് താമസിച്ചിരുന്നത്.

മഞ്ഞപ്പിത്തം ബാധിച്ച് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. റിട്ട. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഭൂമിയാംകുളം മൂന്നോലിക്കല്‍ സോമനാഥന്റെയും സുജയുടെയും മകളാണ് ദിവ്യ.

ഏക സഹോദരി: ദീപ.