Connect with us

Kerala

ഗര്‍ഭാശയ കാന്‍സറിന് ചികിത്സയിലിരുന്ന യുവതി നിരന്തര ലൈംഗിക പീഡനത്തിനൊടുവില്‍ മരിച്ചു;ഭര്‍ത്താവ് അറസ്റ്റില്‍

രോഗം കാരണം ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച യുവതിയെ കട്ടിലില്‍ നിന്ന് തള്ളി താഴെയിട്ട് മൃഗീയമായി മര്‍ദിച്ചുവെന്നും പരാതിയില്‍ യുവതി സൂചിപ്പിച്ചിരുന്നു.

Published

|

Last Updated

റാന്നി |  ഗര്‍ഭാശയ കാന്‍സറിന് ചികിത്സയിലിരിക്കെ ഭര്‍ത്താവ് ബലം പ്രയോഗിച്ച് നിരന്തരം ലൈംഗിക പീഡനത്തിന് വിധേയമാക്കിയതിനെ തുടര്‍ന്ന് യുവതി മരിച്ചു. സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലമുള സ്വദേശിനി 35 കാരിയായ വീട്ടമ്മയുടെ പരാതിയില്‍ കൊല്ലമുള സ്വദേശിയായ ഭര്‍ത്താവിനെ ആണ് വെച്ചുച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി വെള്ളിയാഴ്ചയാണ് മരിച്ചത്.

പെരുന്തേനരുവിയ്ക്ക് സമീപം വാടക വീട്ടില്‍ വച്ച് മേയ് 28 മുതല്‍ ജൂണ്‍ 15 വരെ വിവിധ ദിവസങ്ങളില്‍ പീഡിപ്പിച്ചുവെന്ന് കാട്ടി യുവതി 19 ന് പോലീസില്‍ പരാതി നല്‍കിയിരുന്നു. രോഗം കാരണം ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച യുവതിയെ കട്ടിലില്‍ നിന്ന് തള്ളി താഴെയിട്ട് മൃഗീയമായി മര്‍ദിച്ചുവെന്നും പരാതിയില്‍ യുവതി സൂചിപ്പിച്ചിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കാന്‍സര്‍ വാര്‍ഡില്‍ കഴിഞ്ഞിരുന്ന യുവതിയില്‍ നിന്ന് വെച്ചൂച്ചിറ പോലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്

 

Latest