സയൻസ് സ്ലാം
പാര്‍തെനോജെനെസിസ് വിസ്മയം
ഡി എൻ എ മെത്തിലേഷൻ എന്ന പ്രക്രിയയിലൂടെയാണ് സസ്തനികളിൽ പാർഥെനോജെനിസിസ് നടത്താൻ കഴിയുക എന്ന് ഗവേഷകനായ യാഞ്ചാങ് വെ പറഞ്ഞു. ഈ പരീക്ഷണം ഭാവിയിൽ കൃഷി, വൈദ്യശാസ്ത്രം തുടങ്ങിയ മേഖലകളിൽ കൂടുതൽ സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂയോർക്കിലെ ലൂസിയാനയിൽ ഷ്രെവെപൊർട്ട് അക്വേറിയത്തിൽ ആൺ സ്രാവുകളില്ലാതെ പെൺസ്രാവിന്റെ മുട്ട വിരിഞ്ഞതാണ് ശാസ്ത്രലോകത്തിലെ പുതിയവാർത്ത. അക്വേറിയത്തിൽ യോക്കോ എന്ന സ്വീൽ സ്രാവിൻ കുട്ടിയാണ് പിറന്നത്. ഇണ ചേരാതെ പ്രത്യുത്്പാദനം സാധ്യമാകുമോ എന്ന ചോദ്യത്തിന്റെ ഉത്തരം കൂടിയാണ് യോക്കോ. ഇണ ചേരലില്ലാതെ പ്രത്യുത്പാദനം സാധ്യമാകുമെന്നാണ് ശാസ്ത്ര ലോകത്തിന്റെ വിലയിരുത്തല്‍.
“പാര്‍തെനോജെനെസിസ്’ എന്നാണ് ഈ പ്രതിഭാസത്തെ വിളിക്കുന്നത്.കഴിഞ്ഞ വർഷം ചൈനയിലെ ശാസ്ത്രജ്ഞർ ഇതിന്റെ ആദ്യഘട്ട പരീക്ഷണമെന്നോണം പിതാവില്ലാതെ എലിക്കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നതിൽ വിജയിച്ചിരുന്നു.എന്നാൽ യോക്കോയുടെ കാര്യത്തിൽ ഇത് സ്വാഭാവികമായി സംഭവിച്ചതാണെന്നാണ് നിഗമനം. മൂന്ന് വർഷമായി ഈ ടാങ്കിൽ ആൺസ്രാവുകളുടെ ഒരു സാന്നിധ്യവും ഉണ്ടായിട്ടില്ല. ചില സസ്യങ്ങളിലും പക്ഷികളിലും മറ്റും ഇത് സ്വാഭാവികമായി നടക്കാറുണ്ട്. ആദ്യമായിട്ടാണ് പാർതെനോജെനിസിസ് പരീക്ഷണ ശാലയിൽ നടത്തുന്നത്. എലികളിലും പിന്നീട് ഈച്ചകളിലും ഇത് വിജയിച്ചിട്ടുണ്ട്.
ചൈനയിലെ ലബോറട്ടറിയിൽ നടത്തിയ പരീക്ഷണം നാഷനൽ അക്കാദമി ഒഫ് സയൻസിന്റെ പ്രൊസീഡിംഗ് ജേണലിലാണ് പ്രസിദ്ധീകരിച്ചത്. പക്ഷികൾ, പല്ലികൾ, പാമ്പുകൾ, മത്സ്യങ്ങൾ എന്നിവയിൽ സ്വാഭാവികമായി പാർഥെനോജെനിസിസ് അല്ലെങ്കിൽ കന്യാജനനങ്ങൾ നടക്കാറുണ്ട്. സസ്തനികളിലും ഇതേ രീതിയിൽ കുഞ്ഞുങ്ങളെ ജനിപ്പിക്കാമെന്നാണ് ഷാങ്ഹോയ് ജിയാവോ തോങ് സർവകലാശാലയിലെ ഗവേഷകർ പറയുന്നത്.
ഡി എൻ എ മെത്തിലേഷൻ എന്ന പ്രക്രിയയിലൂടെയാണ് സസ്തനികളിൽ പാർഥെനോജെനിസിസ് നടത്താൻ കഴിയുക എന്ന് ഗവേഷകനായ യാഞ്ചാങ് വെ പറഞ്ഞു. ഈ പരീക്ഷണം ഭാവിയിൽ കൃഷി, വൈദ്യശാസ്ത്രം തുടങ്ങിയ മേഖലകളിൽ കൂടുതൽ സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബീജസങ്കലനം കൂടാതെ പ്രത്യുത്പാദനം നടത്തുന്ന പഴയീച്ചകളുടെ ഒരു സ്പീഷീസിന്റെ ജീന്‍ കണ്ടെത്തുകയും, മറ്റൊരു സ്പീഷിസില്‍ സമാനമായ ജീന്‍ തിരിച്ചറിഞ്ഞ് പരിഷ്‌കരിച്ച് പാര്‍തെനോജെനെസിസ് സാധ്യമാക്കുകയും ചെയ്‌തിരുന്നു.
ജീവികളിലെ പ്രത്യുത്പാദനവുമായി ബന്ധപ്പെട്ട അപൂര്‍വ കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍. ഒരിനം പഴയീച്ചകളിലാണ് കന്യകാ ജനനം കൃത്രിമമായി സാധ്യമാക്കിയത്. പുരുഷ ഈച്ചകളില്ലെങ്കിലും പെൺ പഴയീച്ചകളിൽ ജനിതകമാറ്റം വരുത്തി പ്രത്യുത്പാദനം നടത്താനാകുമെന്നതാണ് വസ്തുത.
“കറന്റ് ബയോളജി’ എന്ന ശാസ്ത്ര ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിലാണ് ഈ വിവരങ്ങള്‍. 2,20,000 പഴയീച്ചകളില്‍ ആറ് വര്‍ഷം നടത്തിയ ഗവേഷണത്തിന്റെയും പരീക്ഷണത്തിന്റെയും ഫലമാണ് കണ്ടെത്തല്‍. ബീജസങ്കലനം കൂടാതെ പ്രത്യുത്പാദനം നടത്തുന്ന പഴയീച്ചകളുടെ ഒരു സ്പീഷീസിന്റെ പ്രത്യേക ജീന്‍ കണ്ടെത്തുകയും മറ്റൊരു സ്പീഷിസില്‍ സമാനമായ ജീന്‍ തിരിച്ചറിഞ്ഞ് പരിഷ്‌കരിച്ച് പാര്‍തെനോജെനെസിസ് സാധ്യമാക്കുകയുമായിരുന്നു.
ഡ്രോസോഫില മാര്‍കറ്റോറിയം എന്ന വിഭാഗത്തില്‍പ്പെട്ട പഴയീച്ചയിലാണ് പാര്‍തെനോജെനെസിസ് സ്ഥിരീകരിച്ചത്. ഇതില്‍ ഗവേഷണം നടത്തിയ ശാസ്ത്രജ്ഞര്‍, സദൃശ്യമുള്ള ജീന്‍ ഡ്രോസോഫില മെലനോഗാസ്റ്റര്‍ വിഭാഗത്തില്‍പ്പെട്ട പഴയീച്ചയില്‍ കണ്ടെത്തുകയും പരിഷ്‌കരിക്കുകയുമായിരുന്നു. ഇങ്ങനെ ഡ്രോസോഫില മെലനോഗാസ്റ്റര്‍ പഴയീച്ചയിലും അലൈംഗിക പ്രത്യുത്പാദനം സാധ്യമാക്കി.
ജനിതകമാറ്റം വരുത്തിയ ഇത്തരം പെണ്‍ പഴയീച്ചകള്‍ക്ക് ഇണയെ ലഭിക്കുന്നുണ്ടോ എന്ന് 40 ദിവസം കാത്തിരുന്ന ശേഷമാണ് “കന്യകാ ജനന’ത്തിന് തുടക്കമിട്ടത്. ഇത്തരത്തില്‍ ജനിക്കുന്ന പഴയീച്ച കുഞ്ഞുങ്ങള്‍ക്ക് ലൈംഗികമായും അലൈംഗികമായും പ്രത്യുത്പാദനം നടത്താനാകുമെന്നും ഗവേഷകര്‍ കണ്ടെത്തി. ഒറ്റപ്പെട്ട പെണ്‍ ഈച്ചകളില്‍ പ്രത്യുത്പാദനം സാധ്യമാക്കാന്‍ ഈ പ്രക്രിയ സഹായിക്കും. എന്നാല്‍, ആവാസ വ്യവസ്ഥയോട് പൊരുത്തപ്പെടാനുള്ള ജീവിവര്‍ഗത്തിന്റെ കഴിവ് കുറക്കുമെന്നത് ഇത്തരം പ്രത്യുത്പാദന രീതിയുടെ പരിമിതിയാണ്.