Connect with us

Campus Assembly

സ്നേഹവും സൗഹൃദവുമാണ് ഇസ്ലാമിന്റെ വാക്യം, കാപട്യമല്ല: എസ് എസ് എഫ്

പരസ്പരം സംവാദങ്ങൾ നടത്തി ആശയ പോരാട്ടങ്ങൾ നടത്തുന്നതിനു പകരം ആയുധങ്ങളെടുത്ത് ആളെ കൊല്ലുന്ന രാഷ്ട്രീയം കാടത്തമാണെന്നും ജനാധിപത്യത്തിന്റെ സൗന്ദര്യം സംരക്ഷിക്കാൻ ഇവർ തയ്യാറാകണമെന്നും എസ് എസ് എഫ്  ആവശ്യപ്പെട്ടു. 

Published

|

Last Updated

കളമശ്ശേരി | രാഷ്ട്ര നിർമാണ പ്രവര്‍ത്തനങ്ങൾക്ക് പകരം വിദ്വേഷം വളർത്തി കലാപങ്ങൾ തീർക്കുന്ന ഭീകര പ്രസ്ഥാനങ്ങൾ രാജ്യത്തിന് അപമാനമാണെന്നും അത്തരം വിധ്വംസക പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടികൾ എടുക്കണമെന്നും എസ് എസ് എഫ് എറണാകുളം ജില്ലാ ക്യാമ്പസ് അസംബ്ലി ആവശ്യപ്പെട്ടു. പരസ്പരം സംവാദങ്ങൾ നടത്തി ആശയ പോരാട്ടങ്ങൾ നടത്തുന്നതിനു പകരം ആയുധങ്ങളെടുത്ത് ആളെ കൊല്ലുന്ന രാഷ്ട്രീയം കാടത്തമാണെന്നും ജനാധിപത്യത്തിന്റെ സൗന്ദര്യം സംരക്ഷിക്കാൻ ഇവർ തയ്യാറാകണമെന്നും എസ് എസ് എഫ്  ആവശ്യപ്പെട്ടു.

ഇസ്‌ലാം എക്കാലത്തും മുന്നോട്ടുവെക്കുന്നത് സ്നേഹവും സൗഹൃദവുമാണ്, കാപട്യമല്ല. പ്രവാചകാരുടെയും അനുചരന്മാരുടെയും ജീവിതത്തിൽ നിന്നും പാഠം ഉൾക്കൊള്ളേണ്ടത് അതാണെന്നും പ്രമേയ പ്രഭാഷണത്തിലൂടെ  എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി എൻ ജാഫർ സ്വാദിഖ് പറഞ്ഞു.

‘ലെറ്റ്സ് സ്മൈൽ ഇറ്റ്സ് ചാരിറ്റി’ എന്ന പ്രമേയത്തിൽ കളമശ്ശേരി മുനിസിപ്പൽ ടൗൺഹാളിൽ നടന്ന ജില്ലാ ക്യാമ്പസ് അസംബ്ലി എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ആശിഖ് സഖാഫിയുടെ അധ്യക്ഷതയിൽ കായിക വിദ്യാഭ്യാസ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും അസോസിയേറ്റ് എൻ സി സി ഉദ്യോഗസ്ഥനുമായ ലഫ്റ്റനന്റ് ഡോ.ഡിനോ വർഗീസ് ഉദ്ഘാടനം ചെയ്തു. കൽത്തറ അബ്ദുൽ ഖാദിർ മദനി പ്രാരംഭ പ്രാർഥന നിർവഹിച്ചു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുൽ ജബ്ബാർ കാമിൽ സഖാഫി, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ നിയാസ് എം, സംസ്ഥാന എക്സിക്യൂട്ടീവ് സജീർ കരിമക്കാട്, സംസ്ഥാന ക്യാമ്പസ്‌ സിൻഡിക്കേറ്റ് അംഗങ്ങളായ സിദ്ദീഖ് അലി, മുഹമ്മദ്‌ റമീസ്, ഹാദി തൃശൂർ നേതൃത്വം നൽകി. സമാപന സംഗമത്തിൽ കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് വി എച്ച് അലി ദാരിമി, ഹൈദ്രോസ് ഹാജി, ഡോ.എ ബി അലിയാർ, എസ് വൈ എസ് ജില്ലാ പ്രസിഡന്റ്‌ ഇസ്മയിൽ സഖാഫി, യൂസുഫ് സഖാഫി അറക്കപ്പടി, കെ എസ് എം  ഷാജഹാൻ സഖാഫി, എസ് ജെ എം ജില്ലാ പ്രസിഡന്റ്‌ അഷ്റഫ് സഖാഫി വിവിധ സെഷനുകളിൽ സംബന്ധിച്ചു.

Latest