Kerala
വൃത്തിയാക്കാനിറങ്ങി തിരിച്ചുകയറുന്നതിനിടെ കിണറ്റില്‍ വീണ് തൊഴിലാളി മരിച്ചു
പൊന്‍കുന്നം ഒന്നാം മൈല്‍ സ്വദേശി ജിനോ (47) ആണ് മരിച്ചത്.
പൊന്‍കുന്നം | കോട്ടയം പൊന്‍കുന്നത്ത് കിണര്‍ വൃത്തിയാക്കാനിറങ്ങി തിരിച്ചു കയറുന്നതിനിടെ തൊഴിലാളി കിണറ്റില്‍ വീണ് മരിച്ചു. പൊന്‍കുന്നം ഒന്നാം മൈല്‍ സ്വദേശി ജിനോ (47) ആണ് മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു സംഭവം. പൊന്‍കുന്നം അരവിന്ദാ ആശുപത്രിക്ക് സമീപം മൂലേക്കുന്നില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടയിലാണ് അപകടം.
കിണറില്‍ നിന്ന് തിരിച്ചു കയറുന്നതിനിടയില്‍ കൈവരിയിലെ തൂണ്‍ ഇയാള്‍ക്കൊപ്പം ഇടിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ ഗുരുതരമായി പരുക്കേറ്റ ജിനോയെ കാഞ്ഞിരപ്പള്ളി ഫയര്‍ഫോഴ്‌സ് സംഘം എത്തിയാണ് പുറത്തെടുത്തത്. സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
---- facebook comment plugin here -----