Connect with us

Kerala

മരംമുറിക്കുന്നതിനിടെ കിണറ്റില്‍ വീണ് തൊഴിലാളി മരിച്ചു

മുറിച്ചുമാറ്റിയ മരക്കഷണം വടം കെട്ടി ഇറക്കുന്നതിനിടയില്‍ കാല്‍ വഴുതുകയായിരുന്നു

Published

|

Last Updated

അടൂര്‍ |  മരംമുറിക്കുന്നതിനിടെ കാല്‍ വഴുതി കിണറ്റില്‍ വീണ് തൊഴിലാളി മരിച്ചു. എഴംകുളം, പാലമുക്ക് ശ്രീ നിലയത്തില്‍ പി എ സുരേഷ്(50) ആണ് മരിച്ചത്. പറക്കോട് ഭാഗത്തുള്ള ഒരു വീട്ടിലെ മരം മറിക്കുന്നതിന്റെ ഭാഗമായി മുറിച്ചുമാറ്റിയ മരക്കഷണം വടം കെട്ടി ഇറക്കുന്നതിനിടയില്‍ കാല്‍ വഴുതുകയായിരുന്നു. തുടര്‍ന്ന് തൊട്ടടുത്തുള്ള കിണറ്റിലേക്ക് സുരേഷ് തെറിച്ചു വീണു. വിവരമറിഞ്ഞെത്തിയ അടൂര്‍ അഗ്‌നി രക്ഷാ സേനയാണ് മൃതദേഹം പുറത്തെടുത്തത്.

ഭാര്യ: ശ്യാമള. മക്കള്‍: പരേതനായ സന്ദീപ്, സന്ധ്യ. മരുമകന്‍: നെല്‍സണ്‍ ഫ്രാന്‍സിസ്.സംസ്‌കാരം തിങ്കളാഴ്ച 11-ന് വീട്ടുവളപ്പില്‍

 

Latest