Connect with us

COVID WORLD

ലോകത്തെ കൊവിഡ് മരണം 46 ലക്ഷം പിന്നിട്ടു

ഇന്നലെ മാത്രം ഒമ്പതിനായിരത്തിലേറെ മരണം

Published

|

Last Updated

ന്യൂയോര്‍ക്ക് |  ലോകമഹാമാരിയായ കൊവിഡ് 19 മൂലം മരണപ്പെടുന്നവരുടെ എണ്ണം 46 ലക്ഷം പിന്നിട്ടതായി വേള്‍ഡോ മീറ്ററിന്റെ കണക്കുകള്‍. ഇന്നലെ മാത്രം 9000ത്തിലേറെ പേര്‍ മരിച്ചു. ഇതിനകം ഇരുപത്തിരണ്ട് കോടി മുപ്പത്തിമൂന്ന് ലക്ഷം പേര്‍ വൈറസിന്റെ പിടിയില്‍പ്പെട്ടു. 24 മണിക്കൂറിനിടെ അഞ്ചര ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ ഒരു കോടി എണ്‍പത്തിയെട്ട് ലക്ഷം പേരാണ് ചികിത്സയിലുള്ളത്.

ലോകത്ത് ഏറ്റവും കേസുള്ള അമേരിക്കയില്‍ 6.71 ലക്ഷം പേരാണ് കൊവിഡില്‍ മരണമടഞ്ഞത്. മരണസംഖ്യയില്‍ തൊട്ടുപിന്നില്‍ ബ്രസീലാണ്. രാജ്യത്ത് 5.84 ലക്ഷം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 369 പേരാണ് കൊവിഡ് ബാധിച്ച് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 4.41 ലക്ഷമായി ഉയര്‍ന്നു. രാജ്യത്ത് മൂന്ന് കോടി മുപ്പത് ലക്ഷം രോഗബാധിതരാണ് ഉള്ളത്. നിലവില്‍ 3.91 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. മൂന്ന് കോടി ഇരുപത്തിരണ്ട് ലക്ഷം പേര്‍ രോഗമുക്തി നേടി.