COVID WORLD
ലോകത്തെ കൊവിഡ് മരണം 45 ലക്ഷത്തോട് അടുക്കുന്നു
24 മണിക്കൂറിനിടെ ഏഴ് ലക്ഷത്തിലേറെ പുതിയ കേസുകള്‍
ന്യൂയോര്‍ക്ക്| കഴിഞ്ഞ രണ്ട് വര്‍ഷമായി ലോകത്തെ വരിഞ്ഞ്മുറുക്കിയ കൊവിഡ് 19 മഹാമാരി മൂലം ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 45 ലക്ഷത്തിലേക്ക് അടക്കുന്നതായി റിപ്പോര്‍ട്ട്. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇപ്പോഴും ഉയര്‍ന്ന അളവില്‍ തന്നെ നിലനില്‍ക്കുകയാണ്. 24 മണിക്കൂറിനിടെ മാത്രം ഏഴ് ലക്ഷത്തിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
വേള്‍ഡോ മീറ്ററിന്റെ കണക്ക് പ്രകാരം ഇരുപത്തിയൊന്ന് കോടി അറുപത്തിയൊന്ന് ലക്ഷം പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചതായാണ് വിവരം. അഞ്ച് ലക്ഷത്തിലധികം പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം പത്തൊന്‍പത് കോടി തൊണ്ണൂറ്റിമൂന്ന് ലക്ഷം പിന്നിട്ടു. നിലവില്‍ ഒരു കോടി എണ്‍പത്തിയഞ്ച് ലക്ഷം സജീവ കേസുകളാണ് ഉള്ളത്.
ലോകത്ത് ഏറ്റവും കേസുള്ള അമേരിക്കയില്‍ ഇന്നലെ ഒന്നര ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി തൊണ്ണൂറ്റിയഞ്ച് ലക്ഷമായി ഉയര്‍ന്നു.6.53 ലക്ഷം പേര്‍ മരിച്ചു. മൂന്ന് ലക്ഷം പേര്‍ രോഗമുക്തി നേടി.
ഇന്ത്യയില്‍ 44,658 പേര്‍ക്കാണ് കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചത്.ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി ഇരുപത്തിയാറ് ലക്ഷം കടന്നു.4.36 ലക്ഷം പേര്‍ മരിച്ചു.