International
ഫ്രാൻസിസ് പാപ്പക്ക് വിട നല്‍കി ലോകം
ലോകരാജ്യങ്ങളിലെ രാഷ്ട്ര തലവന്മാര്‍ പാപ്പയ്ക്ക് ആദരമര്‍പ്പിച്ചു.

വത്തിക്കാന്‍ സിറ്റി | ഫ്രാന്‍സിസ് മാര്‍പാപ്പ ഇനി നിത്യതയില്‍.പാപ്പയുടെ ആഗ്രഹം പോലെ സാന്താ മറിയ മജോറ ബസലിക്കയില്‍ ഭൗതിക ശരീരം അടക്കം ചെയ്തു.വത്തിക്കാനില്‍ നടന്ന സംസ്‌കാര ചടങ്ങുകളില്‍ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് പേരാണ് പങ്കെടുത്തത്. ഇന്ത്യയെ പ്രതിനിധീകരിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് ചടങ്ങില്‍ പങ്കെടുത്തത്. കേരളത്തെ പ്രതിനിധീകരിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍ വത്തിക്കാനിലെത്തി.
മരണപത്രത്തില്‍ തന്റെ ശവകുടീരങ്ങള്‍ അലങ്കാരങ്ങളൊന്നുമില്ലാതെ ലളിതമായിരിക്കണമെന്ന് പാപ്പ പറഞ്ഞിരുന്നു.സംസ്‌കാര ചടങ്ങുകള്‍ സ്വകാര്യമായിട്ടാണ് നടത്തിയത്.അനിയന്ത്രിതമായ തിരക്ക് കണക്കിലെടുത്തത് വന്‍ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ചടങ്ങ് നടന്നത്. 130 രാജ്യങ്ങളില്‍ നിന്നുള്ളപ്രതിനിധികള്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു. ലോകരാജ്യങ്ങളിലെ രാഷ്ട്ര തലവന്മാര്‍ പാപ്പയ്ക്ക് ആദരമര്‍പ്പിച്ചു.ഫ്രഞ്ച്, പോര്‍ച്ചുഗീസ്, അറബിക്, ചൈനീസ്, ജര്‍മന്‍, പോളിസ്, എന്നീ ആറു ഭാഷകളില്‍ പ്രാര്‍ത്ഥന നടത്തി.15 ഭാഷകളില്‍ സംസ്‌കാര ചടങ്ങുകള്‍ വിവരണത്തോടെ തത്സമയം സംപ്രേഷണം ചെയ്തു.
ഒരു പതിറ്റാണ്ടിലേറെ ആഗോള കത്തോലിക്കാ സഭയെ നയിച്ചാണ് ഫ്രാന്‍സിസ് മാര്‍പാപ്പ മടങ്ങിയത്. അര്‍ജന്റീനയിലെ ബ്യുണസ് ഐറിസില്‍ 1936 ഡിസംബര്‍ ഏഴിനായിരുന്നു ജനനം. ഹോര്‍ഗെ മരിയോ ബെര്‍ഗോളിയോ എന്നായിരുന്നു യഥാര്‍ഥ പേര്. 1958 ലാണ് ഈശോ സഭയില്‍ ചേര്‍ന്നത്. 1969 ഡിസംബര്‍ 13 ന് പൗരോഹിത്യം സ്വീകരിച്ചു. 2001 ഫെബ്രുവരി ഒന്നിന് കര്‍ദിനാള്‍ ആയി. സെമിനാരിയില്‍ ചേരുന്നതിനു മുമ്പ് ബ്യൂണസ് ഐറിസ് സര്‍വ്വകലാശാലയില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്.