International
യാത്രകളിൽ മാസ്‌ക്ക് നിര്‍ബന്ധമാക്കണമെന്ന് ലോകാരോഗ്യ സംഘടന
യൂറോപ്പില്‍, എക്സ് ബി ബി.1.5 -വകഭേദം വ്യാപിക്കുന്ന സാഹചര്യമാണെന്ന് കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന
ലണ്ടന്‍ | യുഎസില്‍ ഏറ്റവും പുതിയ ഒമൈക്രോണ്‍ വകഭേദങ്ങള്‍ അതിവേഗം പടരുന്ന സാഹചര്യത്തില്‍, ദീര്‍ഘദൂര വിമാനങ്ങളില്‍ യാത്രക്കാര്‍ നിര്‍ബന്ധമായും മുഖംമൂടി ധരിക്കാന്‍ രാജ്യങ്ങൾ പൗരന്മാരോട് ശുപാർശ ചെയ്യണമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). യൂറോപ്പില്‍, എക്സ് ബി ബി.1.5 -വകഭേദം വ്യാപിക്കുന്ന സാഹചര്യമാണെന്ന് കണ്ടെത്തിയതായി ലോകാരോഗ്യ സംഘടനയുടെയും യൂറോപ്പിലെയും ഉദ്യോഗസ്ഥര്‍ പത്രസമ്മേളനത്തിൽ അറിയിച്ചു.
ദീര്‍ഘദൂര വിമാനങ്ങള്‍ പോലെ ഉയര്‍ന്ന അപകടസാധ്യതയുള്ള യാത്രകളിൽ മാസ്‌ക് ധരിക്കാന്‍ യാത്രക്കാരെ ഉപദേശിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്പിലെ സീനിയര്‍ എമര്‍ജന്‍സി ഓഫീസര്‍ കാതറിന്‍ സ്‌മോള്‍വുഡ് പറഞ്ഞു.
കോവിഡ് 19-ന്റെ ഏറ്റവും വലിയ പകര്‍ച്ചവ്യാധിയായ ഒമിക്റോണിന്റെ പിന്‍ഗാമിയാണ് പുതിയ എക്സ് ബി ബി.1.5 വകഭേദം. ജനുവരി 7 വരെയുളള കണക്കുകൾ പ്രകാരം ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും കൂടുതല്‍ പ്രക്ഷപണം ചെയ്യാവുന്ന ഒമിക്രൊണ്‍ വകഭേദമാണ് ഇത്.