Kerala
പുതുവത്സരത്തെ വരവേല്‍ക്കാനൊരുങ്ങി ലോകം; കൊച്ചിയിൽ വൻ സുരക്ഷാ സന്നാഹം
ഏറ്റവും അവസാനം പുതുവര്‍ഷമെത്തുന്നത് അമേരിക്കയിലെ ജനവാസമില്ലാത്ത ബേക്കര്‍ ദ്വീപ്, ഹൗലാന്‍ഡ് ദ്വീപ് എന്നിവിടങ്ങളിലാണ്.
കൊച്ചി| പുതുവത്സരത്തെ വരവേല്‍ക്കാനൊരുങ്ങി ലോകം.ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് മൂന്നരയോടെ ലോകം പുതുവത്സരം ആഘോഷിച്ചു തുടങ്ങും.കിരിബാത്തി ദ്വീപിലാണ് ആദ്യം പുതുവത്സരം പിറക്കുക.പിന്നാലെ ഇന്ത്യന്‍ സമയം 3.45-ന് ന്യൂസിലന്‍ഡിലെ ചാറ്റം ഐലണ്ടിലും ആറരയോടെ ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലും പുതുവര്‍ഷമെത്തും.ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ചരയോടെയായിരിക്കും യുകെയിലെ പുതുവര്‍ഷാഘോഷം.
ഏറ്റവും അവസാനം പുതുവര്‍ഷമെത്തുന്നത് അമേരിക്കയിലെ ജനവാസമില്ലാത്ത ബേക്കര്‍ ദ്വീപ്, ഹൗലാന്‍ഡ് ദ്വീപ് എന്നിവിടങ്ങളിലാണ്.കൊച്ചിയിലും പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി.
ഫോര്‍ട്ട് കൊച്ചി, കോവളം, കോഴിക്കോട് ഉള്‍പ്പടെ വിവിധ സ്ഥലങ്ങളില്‍ ഇന്ന് രാത്രി വിപുലമായ ആഘോഷ പരിപാടികള്‍ നടക്കും.
ദേശീയ ദുഖാചരണത്തെ തുടര്‍ന്ന് ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിലെ ആഘോഷ പരിപാടികള്‍ പൂര്‍ണമായും ഒഴിവാക്കിയെങ്കിലും, വെളി ഗ്രൗണ്ടിലെ പരിപാടികള്‍ മാറ്റമില്ലാതെ തുടരും.വെളി മൈതാനത്തെ ആഘോഷത്തിനായി 1000 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.