vn vasavan
വിഴിഞ്ഞത്തേക്ക് ലോകം ഉറ്റുനോക്കുന്നു: മന്ത്രി വിഎന്‍ വാസവന്‍
പിണറായി സര്‍ക്കാരിന്റെ തൊപ്പിയിലെ ഒരു പൊന്‍തൂവലാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുന്നത്

തിരുവനന്തപുരം | വിഴിഞ്ഞം തുറമുഖത്ത് ആദ്യ മദര്‍ഷിപ്പ് എത്തുമ്പോള്‍ ലോകം കേരളത്തെ ഉറ്റുനോക്കുകയാണെന്നും തുറമുഖ മന്ത്രി വി എന്‍ വാസവന്‍. കേരളത്തിന്റെ വികസനരംഗത്ത് വിസ്മയങ്ങള്‍ തീര്‍ക്കുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന പിണറായി സര്‍ക്കാരിന്റെ തൊപ്പിയിലെ ഒരു പൊന്‍തൂവലാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുന്നതെന്നും മന്ത്രി പറഞ്ഞു.
ആരുടെയും കണ്ണീര് വീഴ്ത്താതെ എല്ലാവരുടെയും പ്രശ്നങ്ങള്‍ പരിഹാരം കണ്ടുകൊണ്ടാണ് പോര്‍ട്ട് കമ്മീഷന്‍ ചെയ്യാന്‍ പോകുന്നത്. പ്രദേശത്ത് സ്ഥലം വിട്ടു നല്‍കിയവര്‍ക്കും ജോലി നഷ്ടമായവര്‍ക്കും വിവിധ തരത്തില്‍ പ്രയാസം ഉണ്ടായവര്‍ക്കും 106.8 കോടി രൂപ വിതരണം ചെയ്തു. പ്രാദേശികമായി ഉയര്‍ന്നു വന്ന വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹാരിച്ചു.
കേരളത്തിന് സാമ്പത്തികമായും വ്യവസായികമായും വാണിജ്യപരമായും വിനോദ സഞ്ചാര പരമായും തൊഴില്‍പരമായും വികസന കുതിപ്പ് ഉണ്ടാക്കാന്‍ വിഴിഞ്ഞം വഴി കഴിയും. മറ്റൊരു തുറമുഖത്തിന് ലഭിക്കാത്ത പ്രകൃതിയുടെ വരദാനമാണ് വിഴിഞ്ഞം തുറമുഖം. ആദ്യ ഘട്ടം തീരുമ്പോള്‍ തന്നെ പ്രതിവര്‍ഷം 10 ലക്ഷം കണ്ടെയ്നറുകള്‍ കയറ്റിയിറക്കാനുള്ള സാധ്യതകളുണ്ടാവുമെന്ന് മന്ത്രി പറഞ്ഞു.