ഇന്ന് ലോക അഭയാർഥി ദിനം
പിറന്ന മണ്ണ് ഉപേക്ഷിക്കേണ്ടി വരുന്നവരുടെ ലോകം
2020 മുതലുള്ള കണക്ക് പ്രകാരം ലോകമെങ്ങുമായി 70.8 ദശലക്ഷം ആളുകൾ സംഘർഷവും പീഡനവും മൂലം സ്വന്തം വീട് വിട്ടിറങ്ങാന്‍ നിർബന്ധിതരായിട്ടുണ്ട്. അവരിൽ ഏകദേശം 30 ദശലക്ഷം അഭയാർത്ഥികളുണ്ട്. അവരിൽ പകുതിയിലധികം പേരും 18 വയസ്സിന് താഴെയുള്ളവരാണെന്നാണ് വേദനിപ്പിക്കുന്ന കണക്ക്. ദശലക്ഷക്കണക്കിന് പേര്‍ രാജ്യരഹിതരായിരിക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, സഞ്ചാര സ്വാതന്ത്ര്യം തുടങ്ങിയ അടിസ്ഥാന അവകാശങ്ങളിലേക്കുള്ള ദേശീയതയും പ്രവേശനവും നിഷേധിക്കപ്പെട്ടവരാണവര്‍.
ലോകമെമ്പാടും ഏറ്റവും ഉയർന്ന തോതിലുള്ള അഭയാർത്ഥി പലായനത്തിന് സാക്ഷ്യം വഹിക്കുന്ന കാലമാണിത്. അഭൂതപൂർവമായി അവരുടെ സംഖ്യ ഉയര്‍ന്നുതന്നെ പോകുന്നു. 2020 മുതലുള്ള കണക്ക് പ്രകാരം ലോകമെങ്ങുമായി 70.8 ദശലക്ഷം ആളുകൾ സംഘർഷവും പീഡനവും മൂലം സ്വന്തം വീട് വിട്ടിറങ്ങാന്‍ നിർബന്ധിതരായിട്ടുണ്ട്. അവരിൽ ഏകദേശം 30 ദശലക്ഷം അഭയാർത്ഥികളുണ്ട്. അവരിൽ പകുതിയിലധികം പേരും 18 വയസ്സിന് താഴെയുള്ളവരാണെന്നാണ് വേദനിപ്പിക്കുന്ന കണക്ക്. ദശലക്ഷക്കണക്കിന് പേര്‍ രാജ്യരഹിതരായിരിക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, സഞ്ചാര സ്വാതന്ത്ര്യം തുടങ്ങിയ അടിസ്ഥാന അവകാശങ്ങളിലേക്കുള്ള ദേശീയതയും പ്രവേശനവും നിഷേധിക്കപ്പെട്ടവരാണവര്‍.
ഓരോ മിനിറ്റിലും 20 പേർ യുദ്ധം, പീഡനം അല്ലെങ്കിൽ ഭീകരത എന്നിവയിൽ നിന്ന് രക്ഷപ്പെടാനായി തന്‍റേതായ എല്ലാം ഉപേക്ഷിച്ചു പോകാന്‍ നിർബന്ധിതരാകുന്നു. ഇവരില്‍ മറ്റു ജന വിഭാഗങ്ങളാല്‍ കുടിയിറക്കപ്പെട്ടവരും നിരവധിയുണ്ട്. ഐക്യരാഷ്ട്രസഭയുടെ നിര്‍വചനമനുസരിച്ച്, “ഒരാളുടെ വംശം, മതം, ദേശീയത, ഒരു പ്രത്യേക സാമൂഹിക ഗ്രൂപ്പിലെ അംഗത്വം അല്ലെങ്കിൽ രാഷ്ട്രീയ കാഴ്ചപ്പാട് എന്നിവ കാരണം മറു ഭാഗത്തുനിന്നുള്ള പീഡനം ഭയന്ന് സ്വന്തം നാട് ഉപേക്ഷിച്ചു പോകുന്ന വ്യക്തിയാണ് അഭയാര്‍ത്ഥി. അത് സ്ത്രീയോ പുരുഷനോ ആകാം. ഇക്കൂട്ടത്തില്‍ ഇന്‍റേണലി ഡിസ്പ്ലേസ്ഡ് പേഴ്സണ്‍( IDP) എന്നൊരു വിഭാഗം കൂടിയുണ്ട്. സ്വന്തം രാജ്യാതിര്‍ത്തി ലംഘിക്കാതെ, അതേ രാഷ്ട്രത്തില്‍ തന്നെ മറ്റൊരിടത്തേക്ക് താമസം മാറുന്നവരാണവര്‍. ഗുജറാത്ത് കലാപത്തിന് ശേഷം സ്വന്തം തെരുവ് വിട്ടുപോയ മുസ്ലിംകളെപോലെയുള്ളവര്‍.
സാധാരണ അഭയാര്‍ത്ഥികള്‍ സ്വന്തം രാഷ്ട്രമുപേക്ഷിച്ചു പോകുന്നതോടെ ഇവര്‍ക്കൊരിടത്തും പൗരത്വമില്ലാതാകുന്നു. പൗരത്വമില്ലാത്ത വ്യക്തികൾക്ക് അംഗീകൃത ദേശീയതയില്ല, ഒരു രാജ്യത്തും അവര്‍ ഉൾപ്പെടുന്നില്ല. ചില സമൂഹങ്ങളോടുള്ള വിവേചനം മൂലമാണ് സാധാരണ നിലയിലില്ലാത്ത സാഹചര്യങ്ങൾ ഉണ്ടാകുന്നത്. അഭയം തേടിയ രാഷ്ട്രത്തിലെ പൗരത്വമോ ബന്ധപ്പെട്ട രേഖകളോ ഇല്ലാത്തതിനാല്‍ ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസം , തൊഴിൽ എന്നിവ ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട സർക്കാർ സേവനങ്ങളിലേക്കുള്ള പ്രവേശനത്തിൽ നിന്ന് അവരെ ഒഴിവാക്കും. പകര്‍ച്ചവ്യാധികള്‍ പോലുള്ള ഭീഷണമായ സാഹചര്യങ്ങളില്‍ കൂടുതൽ ദുരിതമയമാണ് ഇവരുടെ ജീവിതം.
ചെന്നെത്തുന്നിടത്ത് പാര്‍പ്പിടം മുതല്‍ ശുദ്ധജലം , ശുചിമുറികള്‍ , ജീവന്‍ നിലനിര്‍ത്താനുള്ള ഭക്ഷണം , കുട്ടികളുടെ ആരോഗ്യവും വിദ്യാഭ്യാസവും തുടങ്ങി ഒരു അടിസ്ഥാന അവകാശങ്ങളും ലഭിക്കാത്ത മനുഷ്യരാണിവര്‍. ബാലമരണങ്ങളും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും ഇവര്‍ക്കിടയില്‍ ഒട്ടും അസാധാരണമായ ഒന്നല്ല.
പലായനത്തിനിടയില്‍ മരണപ്പെടുന്ന കുഞ്ഞുങ്ങളെ ചിത്രം ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്. എന്നാല്‍ ഈ പ്രതികരണം താല്‍ക്കാലികം മാത്രമാണ്.
അനിശ്ചിതമായ പ്രവാസ ജീവിതത്തിന് ശേഷം സ്വന്തം രാജ്യങ്ങളിലേക്കോ ഉത്ഭവ പ്രദേശങ്ങളിലേക്കോ മടങ്ങുന്ന മുൻ അഭയാർത്ഥികളുണ്ട്. മറ്റിടങ്ങളില്‍ തിരസ്കരിക്കപ്പെട്ട് സ്വന്തം നാട്ടില്‍ പോയി മരണത്തിന് കീഴടങ്ങാൻ നിര്‍ബന്ധിതരാകുന്നവരാണവര്‍. മടങ്ങിയെത്തുന്നവർക്ക് അവരുടെ വീട്ടിൽ അവരുടെ ജീവിതം പുനർനിർമ്മിക്കാൻ കഴിയുമെന്ന് ഉറപ്പാക്കാൻ തുടർച്ചയായ പിന്തുണയും പുനഃസംയോജന സഹായവും ആവശ്യമുണ്ട്.
1951ലാണ് ഐക്യരാഷ്ട്രസഭ ആദ്യത്തെ അഭയാര്‍ത്ഥികള്‍ക്കായി ആദ്യത്തെ കണ്‍വെന്‍ഷന്‍ നത്തിയത്. 1967 ല്‍ കൂടുതൽ പേര്‍ക്ക് അഭയാര്‍ത്ഥി പദവി ല്‍കാനും നടപടിയായി. 1970-ൽ ആഫ്രിക്ക അവരെ ആദരിക്കുന്നതിനായി അഭയാര്‍ത്ഥി ദിനം ആചരിക്കാന്‍ തീരുമാനിച്ചു. അഭയാർത്ഥി പ്രതിസന്ധി കണക്കിലെടുത്ത് യു.എന്‍ അസംബ്ലി 2000-ൽ ഒരു ആഗോളനയം പാസ്സാക്കി. ജൂൺ 20 ലോക അഭയാർത്ഥി ദിനമായി പ്രഖ്യാപിച്ചു. അഭയാർത്ഥികളുടെ സംഭാവനകൾ ബോധവൽക്കരിക്കാനും പിന്തുണ വർദ്ധിപ്പിക്കാനും അവരുടെ വിജയങ്ങള്‍ ആഘോഷിക്കാനുമുള്ള ശക്തമായ സന്ദേശമായി ഈ ദിനം മാറ്റുകയാണ് ലക്ഷ്യം.
അഭയാർത്ഥികൾക്ക് എന്നത്തേക്കാളും ഇപ്പോൾ നമ്മുടെ ഐക്യദാർഢ്യം ആവശ്യമാണ്. പിന്തുണ എന്നാൽ അവര്‍ക്കായി നമ്മുടെ വാതിലുകൾ തുറന്നിടുക എന്നാണ്. അവരുടെ പ്രവൃത്തികളും അവയുടെ നേട്ടങ്ങളും ആഘോഷിക്കുക, അവർ നേരിടുന്ന വെല്ലുവിളികളെ ലോകശ്രദ്ധയില്‍ കൊണ്ടുവരിക എന്നതാണ്. അവരുടെ ദുരവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തുക എന്നതും ഇതിന്റെ ലക്ഷ്യമാണ്. സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിലൂടെ അവർക്ക് സുരക്ഷിതമായി വീട്ടിലേക്ക് മടങ്ങാൻ കഴിയും. അവരെ സ്വാഗതം ചെയ്ത സമൂഹങ്ങളില്‍ അഭിവൃദ്ധി പ്രാപിക്കാൻ അവർക്ക് അവസരമുണ്ടെന്ന് ഉറപ്പുവരുത്തുക, ഒപ്പം അവരെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്ക് സഹായങ്ങള്‍ നല്‍കുകയും അഭയാര്‍ത്ഥികളുടെ പുനരധിവാസത്തിന് ആവശ്യമായ വിഭവങ്ങൾ നൽകുകയും ചെയ്യുക എന്നതാണ് 2024 ലെ അഭയാർത്ഥി ദിനത്തിന്‍റെ സന്ദേശം.