Connect with us

International

നേപ്പാളില്‍ തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തി

വിമാനത്തിലുണ്ടായിരുന്ന 22 പേരും മരിച്ചു

Published

|

Last Updated

കാഠ്മണ്ഡു | നേപ്പാളില്‍ കഴിഞ്ഞ ദിവസം തകര്‍ന്ന് വീണ താര എയര്‍സിന്റെ 9 എന്‍ ഇ ടി വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തി. അപകട സ്ഥലത്തെത്തിയ നേപ്പാള്‍ സൈന്യത്തിലെ രക്ഷാപ്രവര്‍ത്തകര്‍ തകര്‍ന്ന വിമാനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടു. വിമാനത്തിലുണ്ടായിരുന്ന 22 പേരും മരിച്ചാതിയി ഔദ്യോഗികമായി സ്ഥിരീകരിച്ചു. മരണം സ്ഥിരീകരിക്കുന് ദൃശ്യങ്ങളും രക്ഷാപ്രവര്‍ പുറത്തുവിട്ടിട്ടുണ്ട്. ഇതില്‍ 14 പേരുടെ മൃതദേഹം തിരിച്ചറഫിഞ്ഞു. മരിച്ചവരില്‍ ഒരു കുടുംബത്തിലെ നാല് പേരുണ്ടെന്നും സൈന്യം അറിയിച്ചു.

ലക്ഷ്യ സ്ഥാനത്തിറങ്ങാന്‍ ആറു മിനിട്ട് ശേഷിക്കെ സനോസര്‍ എന്ന പ്രദേശത്താണ് വിമാനം തകര്‍ന്നുവീണത്. ദേശത്താണ് വിമാനം തകര്‍ന്ന് വീണത്. ഇന്ന് രാവിലെയോടൊയാണ് നേപ്പാള്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം പുനരാരംഭിച്ചത്.