Connect with us

National

ഉറപ്പുകളുമായി കായിക മന്ത്രി: ഗുസ്തി താരങ്ങൾ സമരം അവസാനിപ്പിച്ചു

ബ്രിജ് ഭൂഷൺ സിംഗിനെ പ്രസിഡൻ്റ് പദവിയിൽ നിന്ന് മാറ്റിനിർത്തും

Published

|

Last Updated

ന്യൂഡല്‍ഹി | റെസ്‌ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യു എഫ് ഐ)ക്കെതിരെ കായിക താരങ്ങള്‍ നടത്തിയിരുന്ന സമരം അവസാനിപ്പിച്ചു. കേന്ദ്ര കായിക മന്ത്രി അനുരാഗ് സിംഗ് താക്കൂറുമായി സമരക്കാര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് നടപടി.
ഒരു ഓവര്‍സൈറ്റ് കമ്മിറ്റി രൂപീകരിക്കുവാന്‍ ചര്‍ച്ചയില്‍ തീരുമാനമായി.

അംഗങ്ങളെ തിരഞ്ഞെടുക്കലും കമ്മിറ്റി രൂപീകരണവും ഇന്ന് നടക്കും. നാല് ആഴ്ചക്കുള്ളില്‍ കമ്മിറ്റിയുടെ അന്വേഷണം പൂര്‍ത്തീകരിക്കുമെന്നും കായിക മന്ത്രി പറഞ്ഞു.

അന്വേഷണം പൂർത്തിയാകുന്നത് വരെ ഫെഡറേഷൻ പ്രസിഡൻ്റ് ബ്രിജ് ഭൂഷൺ സിംഗിനെ പദവിയിൽ നിന്ന് മാറ്റിനിർത്തുമെന്നും കായിക താരങ്ങൾക്ക് ഉറപ്പ് ലഭിച്ചു. ഇതിനുപിന്നാലെ ബ്രിജ് ഭൂഷൺ വിളിച്ച വാർത്താസമ്മേളനം മാറ്റിവെക്കുകയും ചെയ്തു.

ഗുസ്തി താരം ബജ്‌റംഗ് പൂനിയയുടെ നേതൃത്വത്തിലുള്ള സംഘവുമായി കായിക മന്ത്രി നടത്തിയ ചര്‍ച്ച ഇന്നലെ അര്‍ധ രാത്രിക്ക് ശേഷമാണ് പൂര്‍ണമായത്. മൂന്ന് ദിവസമായി ഒളിമ്പ്യൻമാരടക്കമുള്ള കായിക താരങ്ങൾ സമരത്തിലായിരുന്നു.