Connect with us

National

ഗുസ്തി ഫെഡറേഷന്‍ തെരഞ്ഞെടുപ്പ് മാറ്റി വെച്ചു

ഗുസ്തി താരങ്ങള്‍ പ്രതിഷേധിക്കുന്ന പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ കായിക മന്ത്രാലയം നിര്‍ദേശിച്ചത്

Published

|

Last Updated

ന്യൂഡല്‍ഹി| ഗുസ്തി ഫെഡറേഷന്‍ തെരഞ്ഞെടുപ്പ് മാറ്റി വെച്ചു. മെയ് ഏഴിന് നടക്കാനിരിക്കുന്ന ഫെഡറേഷന്‍ തെരഞ്ഞെടുപ്പാണ് മാറ്റിവെച്ചത്. നീതി തേടി ഗുസ്തി താരങ്ങള്‍ പ്രതിഷേധിക്കുന്ന പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ കായിക മന്ത്രാലയം നിര്‍ദേശിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ബ്രിജ് ഭൂഷന്‍ ഇത്തവണ മത്സരിക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് നടത്താന്‍ താത്കാലിക സമിതി രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് കായിക മന്ത്രാലയം നിര്‍ദേശം നല്‍കി. താത്കാലിക സമിതി രൂപീകരിച്ച് 45 ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തണം. തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ നിര്‍വാഹക സമിതിയുടെ ചുമതലകള്‍ താല്‍ക്കാലിക സമിതി വഹിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ബ്രിജ് ഭൂഷണിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നതാണ് ഗുസ്തി താരങ്ങളുടെ ആവശ്യം. മൂന്ന് ദിവസമായി എഫ്‌ഐ ആര്‍ എടുക്കാതായതോടെയാണ് കോടതിയെ സമീപിച്ചത്. ബിജെപി നേതാവായതുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ബ്രിജ് ഭൂഷണെ പിന്തുണയ്ക്കുന്നുണ്ട്. ഇത്തവണ സമരത്തിന് രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ സ്വീകരിക്കും. കഴിഞ്ഞ പ്രതിഷേധത്തില്‍ പിന്തുണയുമായി എത്തിയവരെ മടക്കി അയച്ചതില്‍ മാപ്പ് ചോദിക്കുന്നുവെന്നും താരങ്ങള്‍ പറഞ്ഞു.