Connect with us

First Gear

യമഹ ആര്‍ഡി350 മടങ്ങിവരുന്നു

രാജ്യത്ത് കുറച്ച്പേരുടെ കൈവശമെങ്കിലും ഇന്നും റണ്ണിംഗ് കണ്ടീഷനിലുള്ള യമഹ ആര്‍ഡി350യുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി| മിഡില്‍വെയ്റ്റ് സെഗ്മെന്റിലേക്ക് പ്രവേശിക്കാന്‍ സജീവമായി ശ്രമിക്കുന്ന ബ്രാന്‍ഡാണ് യമഹ. നിലവില്‍ ഇന്ത്യയില്‍ യമഹ വാഗ്ദാനം ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന ശേഷിയുള്ള ബൈക്കുകള്‍ 250സിസി എഫ്ഇസെഡ്25, എഫ്ഇസെഡ്എസ് 25 എന്നിവയാണ്.

റേസ് ഡിറേവ്ഡ് എന്നു കമ്പനി വിളിക്കുന്ന ആര്‍ഡി, 1973 മുതല്‍ 1975 വരെ ജാപ്പനീസ് വിപണിയില്‍ യമഹ പുറത്തിറക്കിയ ബൈക്കാണ്. മലിനീകരണ നിയന്ത്രണങ്ങള്‍ മൂലം 1975 ല്‍ ബൈക്കിന്റെ ഉത്പാദനം കമ്പനിയ്ക്ക് നിര്‍ത്തേണ്ടി വന്നു. ജാപ്പനീസ് വിപണിയില്‍ പുറത്തിറങ്ങിയ ആര്‍ഡി350യുടെ പകര്‍പ്പായിരുന്നു ഇന്ത്യയില്‍ പുറത്തിറങ്ങിയ ആര്‍ഡി.

യമഹയും ഇന്ത്യന്‍ കമ്പനിയായ എസ്‌കോര്‍ട്‌സ് ഗ്രൂപ്പും ഒന്നിച്ചപ്പോള്‍ യമഹ ആര്‍ഡി350 പിറന്നു. അന്നത്തെ കാലത്തു 18,000 രൂപയായിരുന്നു ബൈക്കിന്റെ വില.1980-1990കളില്‍ ഇന്ത്യന്‍ നിരത്തുകളില്‍ സജീവമായിരുന്നു ആര്‍ഡി350. ക്ലാസിക് ഡിസൈനും പവര്‍ഫുള്‍ പെര്‍ഫോമന്‍സുമാണ് ബൈക്കിന്റെ കരുത്ത്.

രാജ്യത്ത് കുറച്ച്പേരുടെ കൈവശമെങ്കിലും ഇന്നും റണ്ണിംഗ് കണ്ടീഷനിലുള്ള യമഹ ആര്‍ഡി350യുണ്ട്. ക്ലാസ് 12ന് കീഴിലാണ് ജപ്പാനില്‍ ആര്‍ഇസെഡ്350, ആര്‍ഇസെഡ്250 എന്നിവയുടെ ട്രേഡ്മാര്‍ക്ക് അപേക്ഷകള്‍ ഫയല്‍ ചെയ്തിരിക്കുന്നത്.

മടങ്ങിവരുന്ന യമഹ ആര്‍ഡി350 മോട്ടോര്‍സൈക്കിള്‍ ഒരു മോഡേണ്‍ ക്ലാസിക് ബെക്കായിട്ടായിരിക്കും വരവറിയിക്കുക. 347 സിസി എയര്‍ കൂള്‍ഡ് എഞ്ചിന്‍ ആയിരുന്നു ഒറിജിനല്‍ യമഹ ആര്‍ഡി350ക്ക് തുടിപ്പേകിയിരുന്നത്. ഈ എഞ്ചിന്‍ 39 ബിഎച്ച്പി പവര്‍ സൃഷ്ടിക്കാന്‍ ശേഷിയുള്ളതായിരുന്നു. 6 സ്പീഡ് ഗിയര്‍ബോക്സുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കിയിരുന്നത്.

റോയല്‍ എന്‍ഫീല്‍ഡ് 350 സിസി റേഞ്ച്, ഹോണ്ട ഹൈനെസ് സിബി350, ജാവ/യെസ്ഡി, വരാനിരിക്കുന്ന ബജാജ്-ട്രയംഫ്, ഹീറോ-ഹാര്‍ലി ബൈക്കുകള്‍ എന്നിവയായിരിക്കും ബൈക്കിന്റെ എതിരാളികള്‍.

 

 

 

Latest