Connect with us

National

20 മീറ്റര്‍ താഴ്ചയിലുള്ള വെള്ളച്ചാട്ടത്തിലേക്ക് വീണ് യുവ ഡോക്ടര്‍ മരിച്ചു

ഉജ്വലയുടെ മാതാപിതാക്കള്‍ ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസമാക്കിയവരാണ്.

Published

|

Last Updated

വിജയവാഡ | ഓസ്‌ട്രേലിയയില്‍ ഡോക്ടറായ ഇന്ത്യന്‍ വംശജയായ ഇരുപത്തിമൂന്നുകാരി വെള്ളച്ചാട്ടത്തില്‍ വീണ് മരിച്ചു. ആന്ധ്രാപ്രദേശിലെ കൃഷ്ണജില്ലക്കാരിയായ ഉജ്വല വെമുരു ആണ് മരിച്ചത്. ഗോള്‍ഡ് കോസ്റ്റിലെ ലാമിംഗ്ടണ്‍ നാഷണല്‍ പാര്‍ക്കിലെ യാന്‍ബാക്കൂച്ചി വെള്ളച്ചാട്ടത്തിലാണ് യുവതി വീണത്. ശനിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്.

ഉജ്വല സുഹൃത്തുക്കളോടൊപ്പം ട്രെക്കിംഗിനായി സ്ഥലത്തെത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. നടക്കുന്നതിനിടെ ചെരിവിലേക്ക് വീണ  ട്രൈപോഡ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതി 20 മീറ്റര്‍ താഴ്ചയിലുള്ള വെള്ളച്ചാട്ടത്തിലേക്ക് കാല്‍തെന്നി വീഴുകയായിരുന്നു. സുഹൃത്തുക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി ആറുമണിക്കൂറോളം നടത്തിയ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്. ഉജ്വലയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.അപകടത്തെ തുടര്‍ന്ന് വെള്ളച്ചാട്ടം കാണാന്‍ സ്ഥലത്തെത്തുന്നവര്‍ ജാഗ്രതനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഉജ്വലയുടെ കുടുംബം ഓസ്‌ട്രേലിയയില്‍ സ്ഥിര താമസാക്കാരാണ്. 2023ലാണ് ഉജ്വല ഗോള്‍ഡ് കോസ്റ്റ് ബോണ്ട് സര്‍വകലാശാലയില്‍ നിന്നും വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടിയത്.

 

Latest