Connect with us

Kerala

പറമ്പു വൃത്തിയാക്കുന്നതിനിടെ കിട്ടിയ കൂൺ കഴിച്ച് യുവാവ് മരിച്ചു

അസ്വസ്ഥത അനുഭവപ്പെട്ട് രക്തം ഛര്‍ദ്ദിച്ചതതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Published

|

Last Updated

കൊച്ചി | കൂണ്‍ കഴിച്ച് വിഷബാധയേറ്റ് 45കാരന്‍ മരിച്ചു. പനങ്ങാട് തച്ചോടിയില്‍ ഷിയാസാണ് മരിച്ചത്. ഈ മാസം ആറിന് പറമ്പു വൃത്തിയാക്കുന്നതിനിടെ കിട്ടിയ കൂണ്‍ കഴിച്ചാണ് ഷിയാസിന് വിഷബാധയേറ്റത്.

വിഷക്കൂണ്‍ എന്ന് അറിയാതെയാണ് ഷിയാസ് കൂണ്‍ ശേഖരിച്ച് വീട്ടിലെത്തിച്ച് കഴിച്ചത്. തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ട് രക്തം ഛര്‍ദ്ദിച്ചതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്നലെ വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു.

കൂണില്‍ നിന്നുള്ള വിഷബാധയാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു. അതേസമയം അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.

Latest