Connect with us

Kerala

മഞ്ഞപ്പിത്ത വ്യാപനം രൂക്ഷമായ പോത്തുകല്ലില്‍ പനി ബാധിച്ച് ചികിത്സയിലിരിക്കെ യുവാവ് മരിച്ചു

മരണകാരണം മഞ്ഞപ്പിത്തമോ എലിപ്പനിയോ എന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ ഇതുവെര സ്ഥിരീകരിച്ചിട്ടില്ല.

Published

|

Last Updated

എടക്കര | മഞ്ഞപ്പിത്ത വ്യാപനം രൂക്ഷമായ പോത്തുകല്ലില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പാതാര്‍ ഇടമലയില്‍ മാത്യുവിന്റെ മകന്‍ ടെനീഷ് ആണ് മരിച്ചത്. മാര്‍ച്ച് ഒന്നിനാണ് ടെനീഷിനെ കെഎംസിടിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് ടെനീഷ് മരിച്ചത്. മരണകാരണം എന്താണെന്ന് അധികൃതര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

രണ്ടാഴ്ച മുമ്പ് ടെനീഷിന് മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് രക്തപരിശോധന നടത്തിയിരുന്നു. ഫലം നെഗറ്റീവായിരുന്നെങ്കിലും ശാരീരികാസ്വസ്ഥതകള്‍ കൂടിയപ്പോള്‍ വീണ്ടും രക്ത പരിശോധന നടത്തുകയും ഈ പരിശോധനയില്‍ ഫലം പോസീറ്റീവുമായി. എന്നാല്‍ പിന്നീട് യുവാവില്‍ എലിപ്പനി ലക്ഷണങ്ങള്‍ കണ്ടെതിനെ തുടര്‍ന്ന് രക്തസാമ്പിളുകള്‍ പരിശോധനക്ക് അയച്ചിരുന്നു. ഈ ഫലം ഇതുവരെ ലഭിച്ചിട്ടില്ല. എലിപ്പനിയുടെ പരിശോധന ഫലം കൂടി പുറത്തുവന്നാലെ മരണകാരണം വ്യക്തമാകൂവെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.

 

---- facebook comment plugin here -----

Latest