Kerala
യുവാവ് മണിമലയാറ്റില്‍ മുങ്ങിമരിച്ചു
ഒപ്പം വീണ സുഹൃത്തിനെ അടുത്ത പറമ്പില്‍ പുല്ലു വെട്ടി കൊണ്ടിരുന്ന തൊഴിലാളികള്‍ രക്ഷിക്കുകയായിരുന്നു
മല്ലപ്പള്ളി | മണിമലയാറ്റില്‍ കുളിക്കാന്‍ ഇറങ്ങവേ യുവാവ് മുങ്ങി മരിച്ചു. വാളക്കുഴി പീടികപറമ്പില്‍ മാത്യൂസിന്റെയും ഷാന്റിയുടെയും മകനായ ഗ്ലാഡ്‌സണ്‍ മാത്യൂസ് (22) ആണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് 2.15 ന് കറുത്തവടശ്ശേരില്‍ കടവില്‍ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം
തടിയൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു ഗ്ലാഡ്‌സണ്‍.സുഹൃത്തിന്റെ വാഹനം സര്‍വീസ് ചെയ്യാന്‍ നല്‍കിയതിനു ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം ഗ്ലാഡ്‌സണ്‍ കറുത്തവടശ്ശേരിക്കടവില്‍ എത്തുകയായിരുന്നു. തടയണയുടെ മുകളില്‍ കൂടി നടന്ന് പാകുമ്പോള്‍ കാല് വഴുതി രണ്ട് പേര്‍ വീണതായി പറയപ്പെടുന്നു.ഒപ്പം വീണ സുഹൃത്തിനെ അടുത്ത പറമ്പില്‍ പുല്ലു വെട്ടി കൊണ്ടിരുന്ന തൊഴിലാളികള്‍ രക്ഷിക്കുകയായിരുന്നു. തിരുവല്ല ഫയര്‍ഫോഴ്‌സിലെ ശംഭു നമ്പൂതിരിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട സ്‌കൂബ ടീമിന്റെയും സംയുക്തമായ തിരച്ചിലില്‍ 4.30 തോടുകൂടി മൃതദേഹം കണ്ടെത്തുകയായിരുന്നു.
മല്ലപ്പളളിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമാട്ടത്തിനു ശേഷം സംസ്‌കരിക്കും.സഹോദരങ്ങള്‍:
എഡിസന്‍,എയ്ഞ്ചല്‍.