Connect with us

Ongoing News

നെടുമങ്ങാട് യുവതിയെ വീട്ടിൽ കയറി യുവാവ് കുത്തിപ്പരുക്കേൽപ്പിച്ചു

15 ഓളം തവണ കുത്തേറ്റ യുവതി ഗുരുതരാവസ്ഥയിലാണ്.

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരം നെടുമങ്ങാട് ഉഴപ്പാക്കോണത്ത് യുവതിയെ സുഹൃത്ത് കുത്തിപ്പരുക്കേല്‍പ്പിച്ചു. 15 ഓളം തവണ കുത്തേറ്റ യുവതി ഗുരുതരാവസ്ഥയിലാണ്. മെഡി. കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാണ്ട സ്വദേശിയായ ഇരുപതുകാരി സൂര്യഗായത്രിക്കാണ് കുത്തേറ്റത്. നേരത്തേയുണ്ടായിരുന്ന ഇടപാടുകളും തർക്കങ്ങളുമാണ് കൃത്യത്തിന് കാരണമെന്നാണ് സൂചന.

ആക്രമണത്തിന് ശേഷം സമീപത്തെ മറ്റൊരു വീടിന് മുകളില്‍ കയറിയ യുവാവിനെ നാട്ടുകാര്‍ പിടികൂടിയ പോലീസിൽ ഏൽപ്പിച്ചു. ആര്യനാട് സ്വദേശിയായ അരുണാണ് പ്രതി. ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.

ഇവർ തമ്മിൽ നേരത്തേ പണമിടപാടുകളും തർക്കങ്ങളുമുണ്ടായിരുന്നെന്നും പരിഹരിച്ചിരുന്നെന്നും പോലീസ് പറയുന്നു. പോലീസ് ഇടപെട്ടാണ് പരിഹരിച്ചിരുന്നത്. എന്നാൽ വീണ്ടും തർക്കമുണ്ടാകുകയായിരുന്നു.

Latest