Connect with us

Kerala

ബക്കറ്റിന്റെ മൂടിയെടുക്കാന്‍ കിണറ്റിലിറങ്ങിയ യുവാവ് ശ്വാസം മുട്ടി മരിച്ചു

സമീപവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന രണ്ടു മണിക്കൂര്‍ കഠിന പരിശ്രമത്തിനൊടുവിലാണ്  അന്‍സറിനെ കിണറ്റില്‍ നിന്നും പുറത്തെത്തിച്ചത്.

Published

|

Last Updated

പോത്തന്‍കോട് | പോത്തന്‍കോട് ബക്കറ്റിന്റെ മൂടിയെടുക്കാന്‍ കിണറ്റിലിറങ്ങിയ മുപ്പത്തിയൊന്നുകാരന്‍ ശ്വാസം മുട്ടി മരിച്ചു.അണ്ടൂര്‍ക്കോണം പള്ളിയാപറമ്പ് ക്ഷേത്രത്തിനു സമീപം അന്‍സര്‍ മന്‍സിലില്‍ അന്‍സര്‍ ആണ് മരിച്ചത്.

65 അടിയോളം താഴ്ചയിലുള്ള കിണറ്റില്‍ ബക്കറ്റിന്റെ മൂടിയെടുക്കാനിറങ്ങിയ അന്‍സര്‍ 4തൊടി എത്തുമ്പോഴേക്കും ശുദ്ധവായു ലഭിക്കാതെ കുഴഞ്ഞു വീഴുകയായിരുന്നു.സംഭവത്തെ തുടര്‍ന്ന് ഭാര്യ സുറുമി നിലവിളിക്കുകയും നാട്ടുകാര്‍ ഓടികൂടുകയും ചെയ്തു. സമീപവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന രണ്ടു മണിക്കൂര്‍ കഠിന പരിശ്രമത്തിനൊടുവിലാണ്  അന്‍സറിനെ കിണറ്റില്‍ നിന്നും പുറത്തെത്തിച്ചത്.

കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ അന്‍സറിനെ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. കുവൈറ്റില്‍ വിസിറ്റിങ് വിസയില്‍ ജോലിതേടി പോയ അന്‍സര്‍ ഒരുമാസം മുന്‍പാണ് നാട്ടിലെത്തിയത്.

Latest