Connect with us

Kerala

പഞ്ചായത്ത് ഓഫീസിന് സമീപം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

വീടുവെക്കാനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെ എതിര്‍പ്പുമായി നാട്ടുകാര്‍ രംഗത്തെത്തിയതാണ് ആത്മഹത്യയിലേക്ക് ചാര്‍ളിയെ നയിച്ചത്

Published

|

Last Updated

പാലക്കാട് | വടകരപ്പതി പഞ്ചായത്ത് ഓഫീസിന് സമീപം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. വീടുവെക്കാന്‍ സ്ഥലം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നത്തെ തുടര്‍ന്നാണ് ചുള്ളിമട സ്വദേശി ചാര്‍ളി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

വടകരപ്പതി പഞ്ചായത്തില്‍ നിന്നും വീടുവെക്കാന്‍ ചാര്‍ലിക്ക് സ്ഥലം പതിച്ച് നല്‍കുന്ന കാര്യം നേരത്തെ തീരുമാനമായതായിരുന്നു. ജില്ലാ കളക്ടറുടെ പ്രത്യേക അനുമതിയും ഇതിനായി ഉണ്ടായിരുന്നു. എന്നാല്‍ വീടുവെക്കാനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെ വിഷയത്തില്‍ എതിര്‍പ്പുമായി നാട്ടുകാര്‍ വന്നു. നാട്ടുകാരുടെ ഭാഗത്തുനിന്നും ഉണ്ടായ പ്രതിഷേധത്തില്‍ മനംനൊന്താണ് ചാര്‍ളി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

വിഷം കഴിച്ച് പഞ്ചായത്ത് ഓഫീസിലേക്ക് കയറി വന്ന ചാര്‍ളിയെ കണ്ട് സംശയം തോന്നിയ പ്രസിഡന്റ് കാര്യം അന്വേഷിച്ചു. തുടര്‍ന്നാണ് വിഷം കഴിച്ച കാര്യം യുവാവ് വെളിപ്പെടുത്തിയത്. തുടര്‍ന്ന് പെട്ടന്ന് തന്നെ പഞ്ചായത്ത് അധികൃതര്‍ ചാര്‍ളിയെ ആശുപത്രിയിലേക്ക് മാറ്റിയതിനാല്‍ ജീവന്‍ രക്ഷിക്കാനായി.

Latest