Kerala
കിണറ്റില്‍ വീണ യുവാവിനെ രക്ഷപ്പെടുത്തി
കിണര്‍ വൃത്തിയാക്കിക്കൊണ്ടിരിക്കവേ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട് കിണറില്‍ തളര്‍ന്നു വീഴുകയായിരുന്നു

അടൂര്‍ | കിണറ്റില്‍ വീണ യുവാവിനെ അഗ്‌നി രക്ഷാ സേനയുടെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി. കൊടുമണ്‍ ഇടത്തിട്ട ഐക്കരേത്ത് രാധാഭവനത്തില്‍ രമേശ്(38)നെയാണ് രക്ഷപ്പെടുത്തിയത്. ഞായറാഴ്ച രാവിലെ 11.30 ഓടെ വീട്ടുമുറ്റത്തെ കിണര്‍ വൃത്തിയാക്കിക്കൊണ്ടിരിക്കവേ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട് കിണറില്‍ തളര്‍ന്നു വീഴുകയായിരുന്നു. വിവരം അറിഞ്ഞ ഉടന്‍ അടൂരില്‍ നിന്നും അഗ്‌നി രക്ഷാ സേന എത്തുമ്ബോഴേക്കും അയല്‍വാസികള്‍ ചേര്‍ന്ന് കരയ്‌ക്കെത്തിച്ചു.
ഉടന്‍ തന്നെ ആംബുലന്‍സില്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. അപകട നില തരണം ചെയ്തിട്ടുണ്ട്. അസിസ്റ്റന്‍് സ്റ്റേഷന്‍ ഓഫീസര്‍ കെ സി റെജി കുമാറിന്റെ നേതൃത്വത്തില്‍ ഗേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ ജി രവീന്ദ്രന്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ സുരേഷ് കുമാര്‍, ദിനൂപ് സൂരജ്, അനീഷ്, ഹോംഗാര്‍ഡുമാരായ ശശികുമാര്‍, സുരേഷ് എന്നിവരാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.