Connect with us

obituay

വിവാഹിതനാവാന്‍ നാട്ടിലേക്കു തിരിക്കാനിരുന്ന യുവാവ് ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു

തലശേരി ചേറ്റം കുന്ന് സ്വദേശി മുഹമ്മദ് ഷാസ് (29) ആണ് മരിച്ചത്.

Published

|

Last Updated

ദുബൈ | മലയാളി യുവാവ് ദുബൈയില്‍ ഹൃദയാഘാതം കാരണം നിര്യാതനായി.
അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച് ജീവനക്കാരന്‍ തലശേരി ചേറ്റം കുന്ന് സ്വദേശി മുഹമ്മദ് ഷാസ് (29) ആണ് മരിച്ചത്.

എന്‍ പി മൊയ്തു- വി കെ ഷഹന ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍ : റാബിയ, റിയൂ. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ദുബൈയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മുഹമ്മദ് ഷാസിന്റെ വിവാഹം അടുത്ത ആഴ്ചയായിരുന്നു നടക്കേണ്ടിയിരുന്നത്.

കല്യാണത്തിനായി അടുത്ത ദിവസം നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടയിലാണ് മരണം സംഭവിച്ചത്.