Kerala
ദുബൈയില്‍ വച്ച് പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി; നടന്‍ നിവിന്‍ പോളിക്കെതിരെ കേസ്
എറണാകുളം ഊന്നുകല്‍ പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ്. കേസില്‍ നിവിന്‍ പോളി ആറാം പ്രതിയും നിര്‍മാതാവ് എ കെ സുനില്‍ രണ്ടാം പ്രതിയുമാണ്.
കൊച്ചി | നടന്‍ നിവിന്‍ പോളി പീഡിപ്പിച്ചതായി യുവതിയുടെ പരാതി. സിനിമയില്‍ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതിയില്‍ എറണാകുളം ഊന്നുകല്‍ പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ്.
കേസില്‍ നിവിന്‍ പോളി ആറാം പ്രതിയും നിര്‍മാതാവ് എ കെ സുനില്‍ രണ്ടാം പ്രതിയുമാണ്. കഴിഞ്ഞ നവംബറില്‍ ദുബൈയില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി.
ശ്രേയ, ബഷീര്‍, കുട്ടന്‍ എന്നിവരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.
---- facebook comment plugin here -----