Kerala
ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി
ഗാര്‍ഹിക പീഡനത്തെക്കുറിച്ച് സുനീഷ പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കലും നടപടികള്‍ ഒന്നുമുണ്ടായില്ല
കണ്ണൂര്‍ | സംസ്ഥാനത്ത് വീണ്ടും ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്നുള്ള ആത്മഹത്യ. കണ്ണൂരില്‍ ഗാര്‍ഹിക പീഡനം സഹിക്കവയ്യാതെ യുവതി ആത്മഹത്യ ചെയ്തു. കോറോം സ്വദേശിനി സുനീഷയാണ് സ്വയം ജീവനൊടുക്കിയത്.
ഭര്‍ത്താവ് വിജീഷില്‍ നിന്നും നിരന്തരം മര്‍ദനം നേരിട്ടുവെന്ന് വ്യക്തമാക്കുന്ന ശബ്ദ സന്ദേശം പുറത്തു വന്നിട്ടുണ്ട്. ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ നിരന്തരം മര്‍ദിക്കാറുണ്ടായിരുന്നെന്ന് ശബ്ദരേഖയില്‍ സൂചനയുണ്ട്. തന്നെ ഭര്‍ത്തൃ വീട്ടില്‍ നിന്നും വിളിച്ച് കൊണ്ടുപോയില്ലെങ്കില്‍ ജീവനോടെ ഉണ്ടാകില്ലെന്ന് സഹോദരനോട് പറഞ്ഞിരുന്നു.
ഗാര്‍ഹിക പീഡനത്തെക്കുറിച്ച് സുനീഷ പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കലും നടപടികള്‍ ഒന്നുമുണ്ടായില്ല. പോലീസ് കേസെടുക്കാന്‍ കൂട്ടാക്കാതെ ഇരു കുടുംബങ്ങളേയും വിളിച്ചു വരുത്തി ഒത്തുതീര്‍പ്പാക്കി വിടുകയായിരുന്നു.
ഒന്നര വര്‍ഷം മുമ്പ് ഇരുവരും പ്രണയിച്ചാണ് വിവാഹിതരായത്. വിജീഷിന്റെ വീട്ടില്‍ സുനീഷ തൂങ്ങി മരിക്കുകയായിരുന്നു.