Connect with us

Kerala

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ മരണകാരണം പറയാന്‍ കഴിയുവെന്ന് പോലീസ് വ്യക്തമാക്കി.

Published

|

Last Updated

പനവൂര്‍ | പനവൂര്‍ പനയമുട്ടത്ത് യുവതിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വീടിന്റെ പുറത്തെ സ്റ്റയറില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു ഇരുപത്തിരണ്ടുകാരിയായ അഭിരാമി. കൊലപാതകമാണോയെന്നും സംശയമുണ്ട്. അഭിരാമിയും ഭര്‍ത്താവ് ശരത്തും തമ്മില്‍ സ്ഥിരം വഴക്കുണ്ടാവാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. രണ്ടര വര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. ഇവര്‍ക്ക് ഒന്നര വയസ് പ്രായമുള്ള ആണ്‍കുഞ്ഞുമുണ്ട്.

ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയക്കും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ മരണകാരണം പറയാന്‍ കഴിയുവെന്ന് പോലീസ് വ്യക്തമാക്കി.

Latest