Connect with us

National

സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

യുവാവിന് ഭാര്യാസഹോദരിയുമായുള്ള രഹസ്യബന്ധം പെണ്‍കുട്ടി കണ്ടെത്തിയതാണ് കൊലപാതകത്തിലേക്ക് കലാശിച്ചത്.

Published

|

Last Updated

ഭുവനേശ്വര്‍| ഒഡിഷയില്‍ സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. യുവാവിന് ഭാര്യാസഹോദരിയുമായുള്ള രഹസ്യബന്ധം പെണ്‍കുട്ടി കണ്ടെത്തിയതാണ് കൊലപാതകത്തിലേക്ക് കലാശിച്ചത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാട്ടില്‍ കുഴിച്ചിടുകയായിരുന്നു. സംഭവത്തില്‍ മുഴുവന്‍ പ്രതികളും അറസ്റ്റിലായി.

ഒഡിഷയിലെ കാണ്ഡമാല്‍ ജില്ലയില്‍ നവംബര്‍ മൂന്നിനാണ് സംഭവം നടന്നത്. യുവാവിന് ഭാര്യാസഹോദരിയുമായി അടുപ്പമുണ്ടെന്ന് 25കാരിയായ പെണ്‍കുട്ടി കണ്ടെത്തി. ബന്ധം അവസാനിപ്പിക്കണമെന്നും തുടര്‍ന്നാല്‍ മറ്റുള്ളവരെ അറിയിക്കുമെന്നും സഹോദരി യുവാവിന് മുന്നറിയിപ്പ് നല്‍കി. ഇതേത്തുടര്‍ന്നാണ് പ്രതി സുഹൃത്തുക്കളുമായി ചേര്‍ന്ന് ബലാത്സംഗവും കൊലപാതകം ആസൂത്രണം ചെയ്തത്.

പെണ്‍കുട്ടി നവംബര്‍ മൂന്നിന് സിയാലി ഇല ശേഖരിക്കാന്‍ സമീപത്തെ വനത്തില്‍ പോയിരുന്നു. ഈ സമയം യുവാവ് സുഹൃത്തുക്കളെ കാട്ടിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് സുഹൃത്തുക്കളോടൊപ്പം മദ്യപിക്കുകയും, ഇവര്‍ മദ്യലഹരിയില്‍ പെണ്‍കുട്ടിയെ മാറിമാറി പീഡിപ്പിക്കുകയുമായിരുന്നു. യുവതി എതിര്‍ത്തതോടെ കോടാലി കൊണ്ട് ആക്രമിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പെണ്‍കുട്ടി സംഭവസ്ഥലത്തുതന്നെ മരിച്ചു.

നവംബര്‍ 6ന് സഹോദരന്‍ സഹോദരിയെ കാണാനില്ലെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കി. പിറ്റേന്ന് അഴുകിയ മൃതദേഹം പോലീസ് കാട്ടില്‍ നിന്ന് കണ്ടെടുത്തു. പോസ്റ്റ്മോര്‍ട്ടത്തില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനുശേഷം കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. തുടര്‍ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്യുന്നത്.

 

 

 

Latest