Connect with us

Kerala

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു; പ്രതി അറസ്റ്റില്‍

പരാതിക്കാരിയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയതായും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു

Published

|

Last Updated

തൃശൂര്‍ |  ഫോണില്‍കൂടി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍ പെരുമ്പാവൂര്‍ സ്വദേശി മുടക്കുഴ കുറുപ്പന്‍ വീട്ടില്‍ അജു വര്‍ഗീസിനെ (31) ആണ് ഇരിങ്ങാലക്കുട പോലീസ് എറണാകുളം കച്ചേരിപ്പടിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ അജു ലൈംഗികമായി പീഡിപ്പിച്ചെന്നും പരാതിക്കാരിയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയതായും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

 

Latest