Connect with us

National

പിതാവും ബന്ധുക്കളും ചേർന്ന് യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി കത്തിച്ചു

കൊലപാതകത്തിന് കാരണം പ്രണയം

Published

|

Last Updated

മുംബൈ | മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയില്‍ 22-കാരിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പിതാവും സഹോദരനും മറ്റ് മൂന്ന് പുരുഷ ബന്ധുക്കളും ചേര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി കത്തിച്ചു. ജനുവരി 22-നാണ് ദാരുണമായ കൊലപാതകം നടന്നത്. സംഭവത്തിൽ അഞ്ച് പേരെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

കയര്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് യുവതിയെ കൊലപ്പെടുത്തിയത്. പിന്നീട് തെളിവ് നശിപ്പിക്കാന്‍ കത്തിക്കുകയും ശരീരാവശിഷ്ടങ്ങള്‍ തോട്ടിലേക്ക് വലിച്ചെറിയുകയും ചെയ്തതായി പോലീസ് പറഞ്ഞു.

കൊല്ലപ്പെട്ട യുവതി ബാച്ചിലര്‍ ഓഫ് ഹോമിയോപ്പതിക് മെഡിസിന്‍ ആന്‍ഡ് സര്‍ജറി (ബിഎച്ച്എംഎസ്) മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. വിവാഹം നിശ്ചയിച്ചിരുന്നു. എന്നാല്‍ ഗ്രാമത്തിലെ മറ്റൊരു പുരുഷനുമായി യുവതി പ്രണയത്തിലായതാണ് കൊലാപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് അറിയിച്ചു.