Connect with us

FIRE DEATH

ഈമാസം വിവാഹം ഉറപ്പിച്ചയുവതി അടുപ്പില്‍ നിന്നു പൊള്ളലേറ്റു മരിച്ചു

കെ രത്‌നാകരന്‍ നായരുടെ മകള്‍ പി രശ്മിയാണ് (23) മരിച്ചത്

Published

|

Last Updated

കാസര്‍കോട് |  ഈ മാസം വിവാഹം ഉറപ്പിച്ചിരുന്ന യുവതി അടുപ്പില്‍ നിന്നു വസ്ത്രത്തില്‍ തീപ്പടര്‍ന്നു മരിച്ചു.

ബാര അടുക്കത്തുബയല്‍ കലാനിലയത്തിലെ കെ രത്‌നാകരന്‍ നായരുടെ മകള്‍ പി രശ്മിയാണ് (23) മരിച്ചത്. ഈ മാസം ഇവരുടെ വിവാഹം തീരുമാനിച്ചിരിക്കുകയായിരുന്നു.
കഴിഞ്ഞ ജനുവരി 21ന് വൈകുന്നേരം മുളിയാര്‍ ബെര്‍ക്കയിലെ അമ്മാവന്റെ വീട്ടില്‍ വച്ചായിരുന്നു അപകടം. ഗ്യാസ് അടുപ്പില്‍ നിന്ന് ചൂട് വെള്ളം എടുത്തശേഷം തിരിയുമ്പോള്‍ വസ്ത്രത്തിന് തീപിടിക്കുകയായിരുന്നു.
പൊള്ളലേറ്റ് ചികിത്സയിലിരിക്കെയായിരുന്നു മരണം.