Connect with us

Kerala

നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

രണ്ട് കൊലപാതക കേസ് ഉള്‍പ്പെടെ മോഷണം, ദേഹോപദ്രവം, പോക്സോ തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുള്ളയാളാണ് ജിതിന്‍ ജോസഫ്

Published

|

Last Updated

കല്‍പ്പറ്റ |  വയനാട്ടില്‍ നിരവധി കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു. ഓപ്പറേഷന്‍ കാവലിന്റെ ഭാഗമായാണ് നടപടി. വടുവഞ്ചാല്‍ കല്ലേരി തെക്കിനേടത്ത് ജിതിന്‍ ജോസഫ് (33)നെയാണ് ജയിലിലടച്ചത്. ജില്ലയില്‍ അമ്പലവയല്‍, മീനങ്ങാടി, കല്‍പ്പറ്റ പോലീസ് സ്റ്റേഷനുകളിലും, കോഴിക്കോട് താമരശ്ശേരി പോലീസ് സ്റ്റേഷനിലും, തമിഴ്നാട്ടിലെ ഹൊസൂര്‍ പോലീസ് സ്റ്റേഷനിലും രണ്ട് കൊലപാതക കേസ് ഉള്‍പ്പെടെ മോഷണം, ദേഹോപദ്രവം, പോക്സോ തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുള്ളയാളാണ് ജിതിന്‍ ജോസഫ്.

അമ്പലവയല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ റൗഡി ലിസ്റ്റിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ജില്ല പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ ആണ് ഉത്തരവിറക്കിയത്. അമ്പലവയല്‍, മീനങ്ങാടി, കല്‍പ്പറ്റ, താമരശ്ശേരി തുടങ്ങിയ സ്റ്റേഷനുകളില്‍ കൊലപാതകം, മോഷണം തുടങ്ങിയ കേസുകളിലും ഇയാള്‍ പ്രതിയായിട്ടുള്ളതായി പോലീസ് പറഞ്ഞു.

 

Latest