Connect with us

Kerala State Youth Commission

പാലാ യുവതിയുടെ കൊലപാതകത്തില്‍ യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ഇത്തരം പ്രവണതകളെ തടയുന്നതിന് സംസ്ഥാന വ്യാപകമായി ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുമെന്നും നിലവില്‍ സംഘടിപ്പിച്ച് വരുന്ന ക്യാമ്പയിനുകള്‍ കോളേജുകളിലേക്കും സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കുമെന്നും യുവജന കമ്മീഷന്‍ അധ്യക്ഷ ഡോ. ചിന്താ ജെറോം പറഞ്ഞു

Published

|

Last Updated

തിരുവനന്തപുരം | പാലായില്‍ വിദ്യാര്‍ഥിനിയെ സഹപാഠി കൊലപ്പെടുത്തിയ സംഭവത്തില്‍ സംസ്ഥാന യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കോട്ടയം ജില്ലാ പോലീസ് മേധാവിയോട് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

യുവജനങ്ങള്‍ക്ക് ഇടയിലെ ഇത്തരം പ്രവണതകളെ ഗൗരവമായാണ് കാണുന്നത്. ഒരാളെ ഇഷ്ടപ്പെടുന്നതും ഇഷ്ട്ടപ്പെടത്തിരിക്കുന്നതും വ്യക്തിപരമായ കാര്യങ്ങളാണ്. പ്രണയ നൈരാശ്യം കൊലപാതകത്തിലേക്ക് നയിക്കുന്നത് അത്യന്തം അപകടകരമാണ്. ഇത്തരം പ്രവണതകളെ തടയുന്നതിന് സംസ്ഥാന വ്യാപകമായി ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുമെന്നും നിലവില്‍ സംഘടിപ്പിച്ച് വരുന്ന ക്യാമ്പയിനുകള്‍ കോളേജുകളിലേക്കും സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കുമെന്നും യുവജന കമ്മീഷന്‍ അധ്യക്ഷ ഡോ. ചിന്താ ജെറോം പറഞ്ഞു.

Latest