Connect with us

Youth Congress leader

യൂത്ത് കോണ്‍ഗ്രസ് നേതാവ് വിഷം കഴിച്ച ശേഷം പോലീസ് സ്‌റ്റേഷനിലെത്തി

അവശ നിലയിലായ മണ്ഡലം പ്രസിഡന്റിനെ മെഡിക്കല്‍ കോളജിലേക്കു മാറ്റി

Published

|

Last Updated

കോഴിക്കോട്  | വിഷം കഴിച്ച് പോലീസ് സ്റ്റേഷനിലെത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ആശുപത്രിയിലേക്ക് മാറ്റി. യൂത്ത് കോണ്‍ഗ്രസ് എടച്ചേരി മണ്ഡലം പ്രസിഡന്റ് അര്‍ജുന്‍ ശ്യാമാണ് അവശനിലയില്‍ വടകര പോലീസ് സ്റ്റേഷനിലെത്തിയത്.

ഗുരുതരാവസ്ഥയെ തുടര്‍ന്ന് ഇയാളെ ഉടന്‍ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. വടകരയിലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ വിളിച്ചു വരുത്തിയാണ് പോലീസ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. ഷാഫി പറമ്പിലിനു വേണ്ടി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഈ നേതാവ് സജീവമായിരുന്നു.

വ്യക്തിപരമായ പ്രശ്‌നങ്ങള്‍ കൊണ്ടാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് ഇയാള്‍ വെളിപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

Latest