Connect with us

Kerala

യുവാവ് പെരിയാറില്‍ മുങ്ങിമരിച്ചു

ഞായറാഴ്ച രാവിലെ 11ന് ആലുവ പുന്നേലിക്കടവിലാണ് സംഭവം

Published

|

Last Updated

കൊച്ചി |  പെരിയാറില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു.മുപ്പത്തടം സ്വദേശി വൈഷ്ണവ്(18) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 11ന് ആലുവ പുന്നേലിക്കടവിലാണ് സംഭവം

കുളിക്കാനിറങ്ങിയ വൈഷ്ണവ് ഒഴുക്കില്‍ പെടുകയായിരുന്നു. കൂടെയുള്ളവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സ്ഥലത്തെത്തിയ അഗ്‌നിരക്ഷാ സേനയും സ്‌കൂബ ഡൈവേഴ്‌സും നടത്തിയ തിരച്ചിലിലാണ് വൈഷ്ണവിനെ കണ്ടെത്തിയത്.

ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

 

Latest