Connect with us

Editors Pick

ഈ രാജ്യങ്ങളിലെ യുവാക്കൾ അത്ര സന്തുഷ്ടരല്ല !

ഈ പട്ടിക നീളുമ്പോൾ ചൈനയും ജപ്പാനും ഇതിൽ ഉണ്ടെങ്കിലും ഇന്ത്യ ഇല്ല എന്നാണ് റിപ്പോർട്ട് പറയുന്നത്.

Published

|

Last Updated

ന്തോഷത്തിന്റെ പ്രതീകങ്ങളായി പലപ്പോഴും നാം പറയാറ് യുവാക്കളെയും യൗവനത്തെയും എല്ലാമാണ്.എന്നാൽ ഒട്ടും സന്തുഷ്ടർ അല്ലാത്ത യുവാക്കൾ ഉള്ള ചില രാജ്യങ്ങളെ കുറിച്ചാണ് നമ്മൾ നോക്കാൻ പോകുന്നത്. വേൾഡ് ഹാപ്പിനെസ്സ് റിപ്പോർട്ട് 2024ൽ ആണ് ചില രാജ്യങ്ങളിൽ പ്രായമായവരെക്കാൾ ദുഃഖിതർ യുവാക്കളാണെന്ന റിപ്പോർട്ട് പുറത്തുവരുന്നത്.

മൗറീഷ്യസ്

  • ഒരുകാലത്ത് സമ്പന്നമായിരുന്ന ദ്വീപായിരുന്നു മൗറീഷ്യസ്. ഇപ്പോൾ ഇവിടെ യുവാക്കളുടെ സന്തോഷത്തിൽ വലിയ ഇടിവ് നേരിടുന്നു എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. സാമ്പത്തിക പ്രശ്നങ്ങളും വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയും തന്നെയാണ് യുവാക്കളുടെ ദുഃഖത്തിന് കാരണമെന്നും പറയുന്നു.

യുണൈറ്റഡ് സ്റ്റേറ്റ്

  • ശക്തമായ ഒരു സമ്പദ് വ്യവസ്ഥയാണെങ്കിലും തലമുറകൾക്കിടയിലുള്ള സന്തോഷത്തിൽ വർദ്ധിച്ചുവരുന്ന വിഭജനമാണ് അമേരിക്കയിൽ കാണപ്പെടുന്നത്. ഇവിടെ വിദ്യാർഥികളിൽ കടബാധ്യത, വീട്ടു ചിലവ്, രാഷ്ട്രീയ സംഘർഷം തുടങ്ങിയ ഘടകങ്ങൾ ദുഃഖത്തിലേക്ക് നയിക്കുന്നു എന്നാണ് പഠനം.

കാനഡ

  • കാനഡയിലും യുവാക്കൾ അത്ര സന്തുഷ്ടരല്ലെന്നാണ് റിപ്പോർട്ട് നൽകുന്ന വിവരം. ഉയർന്ന വീട്ടു ചെലവുകളും സാമ്പത്തിക അനിശ്ചിതത്വവും ഇവിടെ പ്രശ്നമാകുന്നുണ്ട്.

ഉസ്ബക്കിസ്ഥാൻ

  • ഉസ്ബകിസ്ഥാനിലും യുവാക്കൾ അത്ര സന്തുഷ്ടരല്ല. ഇവിടുത്തെ പുതിയ സാമൂഹിക മാറ്റങ്ങളും സമ്പത്ത് വ്യവസ്ഥയിൽ ഉണ്ടായ ഇടിവുമൊക്കെയാണ് യുവാക്കളുടെ സന്തോഷത്തെ ബാധിക്കുന്നതും അവരുടെ സന്തുഷ്ടതയുടെ തോത് കുറയ്ക്കുന്നതും.

മംഗോളിയ

  • സാമ്പത്തിക പോരാട്ടങ്ങളും സാമൂഹിക പ്രശ്നങ്ങളും മംഗോളിയയിലെ യുവാക്കളുടെ സന്തോഷത്തിൽ വലിയ ഇടിവ് വരുത്തിയിട്ടുണ്ട്. തന്നെ ഇവിടെ പ്രായമായവരെക്കാൾ ദുഃഖിതരാണ് യുവാക്കൾ

ഈ പട്ടിക നീളുമ്പോൾ ചൈനയും ജപ്പാനും  ഇതിൽ ഉണ്ടെങ്കിലും ഇന്ത്യ ഇല്ല എന്നാണ് റിപ്പോർട്ട് പറയുന്നത്.

Latest