Kerala
കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വൈദ്യുതി ടവറിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി
ഒരു മണിക്കൂറോളം പരിഭ്രാന്തി പടര്‍ത്തിയ യുവാവിനെ റെയില്‍വേ പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് അനുനയിപ്പിച്ച് താഴെയിറക്കി

കൊച്ചി | അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ വൈദ്യുതി ടവറിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി. തനിക്കെതിരായ കേസ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ടായിരുന്നു കൊല്ലം ചടയമംഗലം സ്വദേശിയായ യുവാവിന്റെ പരാക്രമം. ഒരു മണിക്കൂറോളം പരിഭ്രാന്തി പടര്‍ത്തിയ യുവാവിനെ റെയില്‍വേ പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് അനുനയിപ്പിച്ച് താഴെയിറക്കി.
അതേ സമയം അങ്കമാലി പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസില്ലെന്ന് പോലീസ് പറഞ്ഞു. യുവാവ് അങ്കമാലിയില്‍ എത്തിയത് എന്തിനാണെന്നത് അടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം നടത്തിവരികയാണ്.