Kerala
മഞ്ചേരിയില്‍ യുവാവിനെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി

മഞ്ചേരി | മലപ്പുറം മഞ്ചേരിയില്‍ യുവാവിനെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി. കാളികാവ് ചോക്കാട് പുലത്തില്‍ റാഷിദിനെയാണ് തട്ടിക്കൊണ്ടുപോയത്. കാറിലുണ്ടായിരുന്ന ഡ്രൈവറെ ആക്രമിച്ചാണ് തട്ടിക്കൊണ്ടുപോയത്.
ഇന്ന് രാവിലെ ആറരയോടെ മഞ്ചേരി പത്രക്കടവ് അങ്ങാടിയില്‍ വച്ചാണ് സംഭവം. റാഷിദ് സഞ്ചരിച്ചിരുന്ന വാഹനത്തില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് സംസാരിക്കുന്നതിനിടെ വെള്ള കാറിലെത്തിയ സംഘം ഡ്രൈവറെ ആക്രമിക്കുകയും റാഷിദിനെ തട്ടിക്കൊണ്ടുപോവുകയുമായിരുന്നു. റാഷിദ് കഴിഞ്ഞ ദിവസമാണ് സഊദിയില്‍ നിന്ന് നാട്ടിലെത്തിയത്. സംഭവത്തില്‍ മഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
---- facebook comment plugin here -----