Kerala
ബൈക്ക് നല്‍കാത്തതിന് യുവാവിനെ ക്രൂരമായി മര്‍ദിച്ചു; പ്രതി പിടിയില്‍
അഞ്ചേരി സ്വദേശി മിഥുനാണ് മര്‍ദനമേറ്റത്. പ്രതി അഞ്ചേരി സ്വദേശി തന്നെയായ വൈശാഖിനെ പോലീസ് അറസ്റ്റ് ചെയ്തു.
തൃശൂര്‍ | ബൈക്ക് നല്‍കാത്തതിന്റെ പേരില്‍ യുവാവിനെ ക്രൂരമായി മര്‍ദിച്ചു. തൃശൂരില്‍ നവംബര്‍ 25ന് നടന്ന സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തായി. അഞ്ചേരി സ്വദേശി മിഥുനാണ് മര്‍ദനമേറ്റത്. പ്രതി അഞ്ചേരി സ്വദേശി തന്നെയായ വൈശാഖിനെ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് വൈശാഖ്.
ബൈക്ക് ചോദിച്ചപ്പോള്‍ നല്‍കാതിരുന്നതിനെ തുടര്‍ന്ന് ക്രുദ്ധനായ വൈശാഖ് മിഥുനിനെ കുനിച്ചു നിര്‍ത്തി കൈമുട്ടു കൊണ്ട് മുതുകത്ത് തുരുതുരാ ഇടിക്കുകയായിരുന്നു.
---- facebook comment plugin here -----