Connect with us

Kerala

യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി

2017 മുതല്‍ സുബിന്‍ നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടു വരികയും ക്രമസമാധാനപ്രശ്ങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തുവരികയാണ്.

Published

|

Last Updated

പത്തനംതിട്ട |  യുവാവിനെ കാപ്പാ നിയമപ്രകാരം ജില്ലയില്‍ പ്രവേശിക്കുന്നതില്‍ നിന്നും ആറുമാസത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തി. പെരുമ്പെട്ടി എഴുമറ്റൂര്‍ ചാലാപള്ളി പുള്ളോലിതടത്തില്‍ വീട്ടില്‍ സുബിന്‍(28)നെയാണ് ജില്ലാ പോലീസ് മേധാവി വി അജിത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തിരുവനന്തപുരം റേഞ്ച് ഡി ഐ ജി. ആര്‍ നിശാന്തിനി ജില്ലയില്‍ നിന്നും പുറത്താക്കി ഉത്തരവായത്.

2017 മുതല്‍ സുബിന്‍ നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടു വരികയും ക്രമസമാധാനപ്രശ്ങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തുവരികയാണ്. റാന്നി എക്സൈസ് റേഞ്ച് ഓഫീസ്, റാന്നി എക്സൈസ് സര്‍ക്കിള്‍ എന്നിവടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത 2 കേസുകളില്‍ ഇയാളെ കോടതി ശിക്ഷിച്ചിരുന്നു. ഇവയ്ക്ക് പുറമെ പെരുമ്പെട്ടി, കീഴ്വായ്പ്പൂര്‍, കോട്ടയം കാഞ്ഞിരപ്പള്ളി എന്നീ പോലീസ് സ്റ്റേഷനുകളിലായി 5 ക്രിമിനല്‍ കേസുകളില്‍ വിചാരണ നടപടികള്‍ നടന്നുവരികയാണ്. കഞ്ചാവ്, വില്‍പ്പനക്കായി സൂക്ഷിച്ചതിന് എടുത്ത കേസുകളാണ് എക്സൈസ് രജിസ്റ്റര്‍ ചെയ്തതും, തുടര്‍ന്ന് വിചാരണക്കൊടുവില്‍ കോടതി ശിക്ഷിച്ചതും. എക്സൈസ് സംഘത്തിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും, പ്രിവെന്റിവ് ഓഫീസറെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചതിനും സുബിന്‍ ഉള്‍പ്പെടെ ആറ് പ്രതികള്‍ക്ക് എതിരെ പെരുമ്പെട്ടി പോലീസ് കേസെടുത്തിരുന്നു. സ്ത്രീക്ക് എതിരെയുള്ള അതിക്രമത്തിന് പെരുമ്പെട്ടി പോലീസ് പിന്നീട് മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തു. കുട്ടികള്‍ക്ക് വില്‍ക്കാനായി കഞ്ചാവ് സൂക്ഷിച്ചതിന് കീഴ്വായ്പ്പൂര്‍ പോലീസ് എടുത്ത കേസിലും, കഞ്ചാവ് കൈവശം വച്ചതിന് റാന്നി പോലീസ് എടുത്ത കേസിലും തുടര്‍ന്ന് പ്രതിയായി. സ്ത്രീയെ ആക്രമിച്ചതിനും ദേഹോപദ്രവം ഏല്‍പ്പിച്ചതിനും കോട്ടയം കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസുകളെല്ലാം കോടതിയില്‍ വിചാരണയിലാണുള്ളത്. പ്രതിക്കെതിരെ പോലീസ് റൗഡി ഹിസ്റ്ററി ഷീറ്റും നിലവിലുണ്ട്.

 

Latest