Connect with us

Kerala

യുവാവിനെ കാപ്പ ചുമത്തി കരുതല്‍ തടങ്കലിലാക്കി

ഇയാള്‍ക്കെതിരെ റൗഡി ഹിസ്റ്ററി ഷീറ്റ് നിലവിലുണ്ട്.

Published

|

Last Updated

പത്തനംതിട്ട | തുടര്‍ച്ചയായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടുവന്ന യുവാവിനെ കാപ്പ ചുമത്തി കരുതല്‍ തടങ്കലിലാക്കി. മല്ലപ്പള്ളി കുന്നന്താനം പാറനാട് കുന്നത്തുശ്ശേരില്‍ ശങ്കരന്‍ എന്ന് വിളിക്കുന്ന അഖില്‍ കെ വി (26)യെയാണ് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ അടച്ചത്. അടിപിടി, വീടുകയറി ആക്രമണം, സംഘം ചേര്‍ന്നുള്ള ആക്രമണം, കൊലപാതകശ്രമം, മാരകയുധങ്ങളുമായുള്ള ആക്രമണം, സ്ത്രീകള്‍ക്കെതിരായ അതിക്രമം, കഞ്ചാവ് ഉപയോഗം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ പ്രതിയായ ഇയാള്‍ക്കെതിരെ 7 ക്രിമിനല്‍ കേസുകളുണ്ട്

കാപ്പ നടപടിക്കായി ഈ കേസുകളാണ് കലക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നത്. ഇവകൂടാതെ ആറ് കേസുകളില്‍ കൂടി പ്രതിയാണ് ഇയാള്‍. 2016 മുതല്‍ സ്ഥിരമായി കീഴ്വായ്പ്പൂര്‍, തിരുവല്ല പോലീസ് സ്റ്റേഷന്‍ പരിധികളില്‍ കുറ്റകൃത്യങ്ങളിലും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളിലും യുവാവിനെതിരേ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാള്‍ക്കെതിരെ റൗഡി ഹിസ്റ്ററി ഷീറ്റ് നിലവിലുണ്ട്.

Latest