Kerala
യുവാവിനെ പാറമടയില്‍ മരിച്ചനിലയില്‍ കണ്ടെത്തി
വ്യാഴാഴ്ച ഉച്ചയോടെ നാട്ടുകാരാണ് മൃതദേഹം പാറമടയില്‍ കണ്ടത്

കോവളം | തിരുവനന്തപുരം കോവളത്ത് യുവാവിനെ പാറമടയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോവളം കെഎസ് റോഡില്‍ പരേതനായ നേശന്റെയും കമലയുടെയും മകന്‍ ജസ്റ്റിന്‍ രാജിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. നാട്ടുകാരാണ് വ്യാഴാഴ്ച ഉച്ചയോടെ മൃതദേഹം പാറമടയില്‍ കണ്ടത്. തുടര്‍ന്ന് കോവളം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
അവിവാഹിതനായ ജസ്റ്റിന്‍രാജ് മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. വിഴിഞ്ഞം അഗ്നിരക്ഷാ സേനയുടെ സഹായത്തോടെയാണ് പോലീസ് സംഘം മൃതദേഹം പാറമടയില്‍ നിന്നും പുറത്തെടുത്തത്.
നടപടികള്‍ക്കുശേഷം മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ വിഴിഞ്ഞം പോലീസ് കേസെടുത്തു.
---- facebook comment plugin here -----